27.8 C
Kottayam
Wednesday, September 18, 2024

പ്രസ്റ്റണില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു;ജയിലില്‍ കഴിഞ്ഞത് രണ്ടു ദിവസം; പിന്നാലെ ജീവനൊടുക്കല്‍

Must read

പ്രസ്റ്റണ്‍: കഴിഞ്ഞ രണ്ടു ദിവസമായി യുകെ മലയാളികളെ തേടി തുടര്‍ച്ചയായ മരണ വാര്‍ത്തകളാണ് എത്തുന്നത്. റെഡ്ഡിച്ചിലെ സോണിയ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് റോണി ആത്മഹത്യ ചെയ്തെന്ന ദാരുണമായ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഇന്നലെ എത്തിയത്. പിന്നാലെ കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയും എത്തി. ഇപ്പോഴിതാ, പ്രസ്റ്റണിലെ അനീഷ് ജോയ് എന്ന ചെറുപ്പക്കാരന്‍ സ്വയം ജീവനൊടുക്കിയെന്ന വിവരമാണ് പ്രിയപ്പെട്ടവരെ തേടി എത്തിയിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ്‍ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്എസ് നഴ്സാണ്.

രണ്ടു ദിവസം മുമ്പ് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ പൊലീസിനെ വിളിക്കുകയും തുടര്‍ന്ന് അനീഷിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയ അനീഷ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് ജീവനൊടുക്കിയത്. ഇതു പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വത്ത് സംബന്ധമായ കാര്യങ്ങളും അന്ത്യോപചാര ചടങ്ങുകളും സംബന്ധിച്ചുള്ള കാര്യങ്ങളാണ് കുറിപ്പില്‍ അനീഷ് അവസാനമായി കുറിച്ചിരുന്നത്.

നാട്ടില്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. കോണ്‍ഗ്രസ് മുന്‍ കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

കേരളത്തിലും എംപോക്സ്,മലപ്പുറത്ത് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ,സാമ്പിൾ പരിശോധനയ്ക്കയച്ചു

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക്...

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

Popular this week