31 C
Kottayam
Friday, September 20, 2024

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ ട്രംപ് പിന്നില്‍ കുതിച്ചുകയറി കമല

Must read

അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുകയാണ്. പക്ഷേ ഡോണൾഡ് ട്രംപിന് വീണുകിട്ടുന്ന അവസരങ്ങൾ പോലും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെന്ന് മാധ്യമങ്ങൾ പറയുന്നു. ‘കമലാ ഹാരിസ് വിരോധ’മല്ലാതെ മറ്റൊന്നും ട്രംപിന് കാണാൻ കഴിയുന്നില്ല. വാക്കിലും നോക്കിലും ശ്വാസോച്ഛ്വാസത്തിലും കമലാ ഹാരിസ്. വിലക്കയറ്റമാണിന്ന് ജനങ്ങളുടെ പ്രധാന പ്രശ്നം. അത് ആയുധമാക്കാൻ പോലും ട്രംപിന് കഴിയുന്നില്ല.

പ്രചാരണ സംഘം എഴുതിത്തയ്യാറാക്കിയ പ്രസംഗം ഒരിക്കലും ട്രംപ് വായിക്കാറില്ല. അപ്പോൾ വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞാണ് ശീലവും. ജനം അത് ആസ്വദിക്കാറുമുണ്ട്. പക്ഷേ, ഇത്തവണ കമല ഇറങ്ങിയതോടെ കളി മാറിയെന്ന് തിരിച്ചറിഞ്ഞ് വിലക്കയറ്റത്തിലും സാമ്പത്തിക രംഗത്തും ഫോക്കസ് ചെയ്യാൻ പ്രചാരണ സംഘം ട്രംപിനോട് പറഞ്ഞു നോക്കി. പലചരക്കും കാപ്പിയും കെച്ചപ്പും വാങ്ങി അടുക്കി വച്ച്, വിലവിവരപ്പട്ടിക തയ്യാറാക്കി  പ്രദർശിപ്പിച്ചു. അതിനെക്കുറിച്ച് പറയാൻ ട്രംപിനോട് പറഞ്ഞു നോക്കി.

ട്രംപ് അതില്‍ തുടങ്ങിയെങ്കിലും തുടരാനായില്ല. പതിവ് പോലെ കമലാ ഹാരിസിലേക്ക് വഴുതിവീണു. സാധനങ്ങളുടെ വിലയും കമലാ ഹാരിസിനോടുള്ള ദേഷ്യവും കൂട്ടിക്കുഴച്ചു. താനായിരുന്നു പ്രസിഡന്‍റെങ്കിൽ യുക്രൈന്‍, ഗാസ യുദ്ധങ്ങൾ സംഭവിക്കില്ലായിരുന്നു എന്നുവരെ ട്രംപ് പറഞ്ഞു. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ അവസ്ഥ ചർച്ച ചെയ്യാൻ ട്രംപിന്‍റെ സ്വകാര്യ ഗോൾഫ് ക്ലബ് വേദിയാക്കിയതിലെ പൊരുത്തക്കേടായിരുന്നു പക്ഷേ, മാധ്യമങ്ങൾക്ക് വിഷയമായത്. പ്രസംഗത്തിന്‍റെ ദൈർഘ്യം കൂടിയപ്പോൾ വാങ്ങിവച്ച ഭക്ഷണ സാധനങ്ങളുടെ മണം കാരണം ഈച്ചകള്‍ എത്തിയെന്നായിരുന്നു സിഎൻഎൻ റിപ്പോർട്ട്.

ചുരുക്കത്തിൽ സാമ്പത്തിക രംഗത്തെക്കുറിച്ച് പറയാൻ വിളിച്ചു കൂട്ടിയ പ്രചാരണ യോഗം കമലാ ഹാരിസിൽ ഒതുങ്ങി. സാമ്പത്തിക രംഗത്തെ കുറിച്ച് പറയാനാണ് പ്രചാരണ സംഘം തന്നോട് പറഞ്ഞിരിക്കുന്നത്, ബുദ്ധിജീവികളോട്, അതുകൊണ്ട് നിങ്ങളെല്ലാവരും ബുദ്ധിജീവികളാണ് എന്നും പറ‍ഞ്ഞു മുൻ പ്രസിഡന്‍റ്. നിർണായക സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് വിലക്കയറ്റമാണ് ഏറ്റവും വലിയ പ്രശ്നം. അത് തുറുപ്പ് ചീട്ടാക്കണം എന്ന ഉപദേശമൊന്നും ട്രംപ് വകവച്ചിട്ടില്ല ഇതുവരെ. സാമ്പത്തിക വിദഗ്ധരുടെ കണ്ണിൽ നേരിയതാണെങ്കിലും കമലാ ഹാരിസിനാണ് മുൻതൂക്കമെന്നും റിപ്പോർട്ടുണ്ട്.

ബൈഡൻ പല കാര്യങ്ങളും കൂട്ടിക്കുഴയ്ക്കുന്നതും അദ്ദേഹത്തിന്‍റെ ഓർമ്മപ്പിശകിനെയും  പരിഹസിച്ചിരുന്ന ട്രംപിന്‍റെ വാക്കുകൾക്കും ചിന്തകൾക്കും വ്യക്തത ഇല്ലാതായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയത് ട്രംപിന്‍റെ കാലത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ തന്നെയാണ്. ജോ ബൈഡനല്ല തന്‍റെ എതിരാളി. അപമാനിച്ച് തോൽപ്പിക്കാനാവുന്നില്ല. അതിന്‍റെ നിരാശയും അരിശവും മാത്രമാണ് ട്രംപിനെ ഭരിക്കുന്നത്. തനിക്ക് ദേഷ്യമാണ് കമലയോട്. ഡമോക്രാറ്റ് പാർട്ടി തന്നെ ചതിച്ചു. അട്ടിമറിച്ചു. ബൈഡന് പകരം കമലയെ ഇറക്കാൻ അവർക്ക് അവകാശമുണ്ടായിരുന്നില്ല. ഇങ്ങനെയൊക്കെ പതം പറഞ്ഞും, അരിശപ്പെട്ടും അപമാനിച്ച് മതിവരാതെയും ഒരുപ്പോക്കാണ് ട്രംപിന്‍റെത്.

2016 -ൽ ഹിലരി ക്ലിന്‍റനെ അപമാനിച്ച് തോൽപ്പിച്ച്, വൈറ്റ്ഹൗസിലെത്തിയ ട്രംപിന് അതേ കളി കമലാ ഹാരിസിനോട് പറ്റില്ലെന്ന് വ്യക്തമായിരിക്കുന്നു. അതുവരെ രാഷ്രീയത്തിലുണ്ടായിരുന്ന പരസ്പര മര്യാദയും മാന്യതയും ഔചിത്യവും ഒക്കെ ഡോണൾഡ് ട്രംപ് അന്ന്  കാറ്റിൽപ്പറത്തി. എതിരാളിയെ അപമാനിച്ച് ജയിച്ചു. ഈ തന്ത്രം പഴകിയെന്നാണ് ഒരുപക്ഷം. കമലാ ഹാരിസിനോട് അത് നടപ്പാകില്ലെന്ന് മറ്റൊരു പക്ഷം. കമലയുടെ ചിരിയെവരെ അപമാനിക്കുന്നുണ്ട് മുൻ പ്രസിഡന്‍റ്.

എന്തായാലും തന്‍റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന വിദഗ്ധരുടെ വാക്കുകൾ കേൾക്കാാൻ ട്രംപ്  കൂട്ടാക്കുന്നില്ല. വിലക്കയറ്റം ബൈഡന്‍റെയും കമലയുടേയും തലയിൽ ചാരി വോട്ട് പിടിക്കാൻ പോലും മുൻ പ്രസിഡന്‍റിന് കഴിയുന്നില്ല. ബൈഡന്‍റെ പ്രായവും അബദ്ധങ്ങളും  ജനപ്രീതിയിലെ ഇടിവും പിൻമാറ്റവും ഒക്കെ ജനമനസിൽ നിന്ന് മായ്ക്കുന്നതിൽ കമല ഹാരിസ് ഏതാണ്ട് വിജയിക്കുകയും ചെയ്തിരിക്കുന്നു. രണ്ടുപേരും ഒന്നിച്ചെത്തിയ വേദിയിൽ ബൈഡന് കിട്ടിയ വരവേൽപ്പ് അതിനുള്ള തെളിവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week