24.9 C
Kottayam
Friday, September 20, 2024

ആ മോഹൻലാൽ ചിത്രം ഇന്നാണെങ്കിൽ വിഷ്വലി നന്നായി എടുക്കാമെന്ന് തോന്നിയിട്ടുണ്ട്:സത്യൻ അന്തിക്കാട്

Must read

കൊച്ചി:മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് സത്യൻ അന്തിക്കാട്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

പുതിയകാല സിനിമയിലെ സാങ്കേതിക വിദ്യയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. പുതിയ മാറ്റങ്ങളെ താൻ പോസിറ്റീവായി കാണുന്നുവെന്നും പരിമിതികൾ ഉണ്ടായിരുന്ന കാലത്ത് നിന്ന് അത്ഭുതങ്ങൾ കാണിക്കാൻ കഴിയുന്നിടത്തേക്ക് മലയാള സിനിമ വളർന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.

മോഹൻലാൽ, തിലകൻ, റഹ്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുപാട് പരിമിതികളുണ്ടായിരുന്ന കാലത്തു നിന്ന് മാറി ഒരുപാട് അത്ഭുതങ്ങൾ കാണിക്കാൻ പറ്റുന്ന കാലത്തേക്ക് സാങ്കേതികവിദ്യ മാറി. സിനിമയ്ക്ക് വേണ്ടിയുള്ള ടെക്നോളജി നമുക്ക് ഉപയോഗ്യമായ വിധത്തിലേക്ക് മാറുകയാണ്.

‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമ അടുത്തകാലത്ത് ടി.വി.യിൽ വന്നു. ഞാനാലോചിച്ചുനോക്കി, ഇന്നായിരുന്നെങ്കിൽ തിലകനും റഹ്മാനുമൊക്കെ പോത്തിന്റെ പുറത്തൊക്കെ പോവുന്നത് നമുക്ക് വിഷ്വലി ആൾക്കാരെ കുടുതൽ രസിപ്പിക്കാവുന്ന രീതിയിൽ എടുക്കാമായിരുന്നു.

അന്ന് ഞാനൊരു വലിയ പോത്തിനെ കൊണ്ടുവന്ന്, ആ പോത്തിനെ സ്റ്റുഡിയോയിൽ നിറുത്തി, അതിൻ്റെമേലെ തിലകൻ ചേട്ടനെ കേറ്റിയിരുത്തി, അതിന്റെ പിന്നിൽ മറ്റേയാളെ കേറ്റിയിരുത്തിയിട്ടൊക്കെയാണ് ഷൂട്ട് ചെയ്‌തത്.

അതിനേക്കാൾ എത്രയോ എളുപ്പത്തിൽ കൂടുതൽ ഗംഭീരമായി ഇന്ന് ഇവയെല്ലാം ചിത്രീകരിക്കാം. ക്യാമറ കടൽ കാണുകപോലും ചെയ്യാതെ കടൽ രംഗങ്ങൾ എടുക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയില്ലേ. അതെനിക്ക് പോസിറ്റീവായിട്ടുള്ള മാറ്റമായിട്ടാണ് തോന്നുന്നത്,’സത്യൻ അന്തിക്കാട് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

Popular this week