27.8 C
Kottayam
Tuesday, September 24, 2024

ഐറ്റം ഡാൻസ് ചെയ്യണം, ഈ രം​ഗത്തെ മുൻധാരണകൾ തിരുത്തിക്കുറിക്കണം -മീനാക്ഷി ശേഷാദ്രി

Must read

ഹിന്ദി ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു മീനാക്ഷി ശേഷാദ്രി. 80കളിലും 90കളിലും പുറത്തിറങ്ങിയ ജനപ്രിയ സിനിമകളുടെ ഭാഗമായിരുന്നു അവർ. ബോളിവുഡിൽ മാത്രം ഒതുങ്ങിയിരുന്നില്ല അവരുടെ അഭിനയ ജീവിതം. ഡ്യൂയറ്റ് ഉൾപ്പെടെ നിരവധി തെന്നിന്ത്യൻ സിനിമകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ ഒരു ഐറ്റം ഡാൻസ് നമ്പർ ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അവർ.

ലെഹറൻ റെട്രോക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഐറ്റം ഡാൻസ് നമ്പർ ചെയ്യാൻ താത്പര്യമുണ്ടെന്ന് മീനാക്ഷി ശേഷാദ്രി തുറന്നുപറഞ്ഞത്. ഇങ്ങനെയൊരു നൃത്തരം​ഗം ചെയ്യാൻ അതിയായ ആ​ഗ്രഹമുണ്ടെന്നും എന്നാൽ അതിനുപറ്റിയ ​ഗാനങ്ങൾ വരുന്നില്ലെന്നും അവർ പറഞ്ഞു. പുഷ്പ 3-യിൽ അതിനുള്ള അവസരമുണ്ടാകട്ടെ എന്ന് ഇതിനുള്ള മറുപടിയായി അവതാരകൻ പറഞ്ഞു.

“ഞാൻ സത്യംചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ എല്ലാവരും അതുകണ്ട് കയ്യടിക്കും. ഇതാണ് ഐറ്റം സോം​ഗ് എന്നുപറഞ്ഞ് അഭിനന്ദിക്കും.“ അവതാരകന്റെ വാക്കുകളോട് മീനാക്ഷിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

1995 ലാണ് മീനാക്ഷി ശേഷാദ്രി വിവാഹിതയാകുന്നത്. പിന്നീട് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറി. കുറേക്കാലം ഭരതനാട്യം, കഥക് അധ്യാപികയായി സേവനം അനുഷ്ടിച്ചു. അമേരിക്കയില്‍ നടിയ്ക്ക് ഒരുപാട് വിദ്യാര്‍ഥികളുണ്ട്. ഇപ്പോള്‍ 60-ാം വയസ്സില്‍ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് മീനാക്ഷി ശേഷാദ്രി. അതിനിടെ ഏതാനും അവസരങ്ങള്‍ തേടിയെത്തിയെങ്കിലും നല്ല പ്രൊജക്ടിനായി കാത്തിരിക്കുകയാണ് താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

Popular this week