28.9 C
Kottayam
Wednesday, September 25, 2024

മലപ്പുറം പോത്തുകല്ലിലേക്ക് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നു; 11 മൃതദേഹങ്ങൾ കണ്ടെടുത്തു

Must read

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 11 പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്.

ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നി​ഗമനം. വയനാടിന്റെ അതിർത്തി മേഖലയാണ് പോത്തുകൽ. ചാലിയാർ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങൾ പോത്തുകൽ മേഖലയിലെത്തിയതെന്ന് സംശയിക്കുന്നു.

വെള്ളിലമ്പാറ കോളനിയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭൂതാനം മച്ചിക്കൈയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വെള്ളിലമാട് നിന്ന് മൃതദേഹഭാ​ഗം ലഭിച്ചു. കുനിപ്പാറയിൽ മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ അന്വേഷണം; ഉത്തരവിറക്കി സർക്കാർ

തിരുവന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ. ഇതുസംബന്ധിച്ച നിർദേശം പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിന് നൽകി.ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം...

ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന് വൻ തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നല്‍കിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന...

മലപ്പുറത്തേത് രാജ്യത്തെ ആദ്യ ക്ലേഡ് 1 ബി കേസ്; എം പോക്സിൻ്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം

മലപ്പുറം: മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു...

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

Popular this week