30.9 C
Kottayam
Friday, October 18, 2024

താലികെട്ടി മൂന്നാം മിനിറ്റില്‍ വിവാഹമോചനം നേടി ദമ്പതിമാർ; കാരണമിതാണ്!

Must read

കുവൈറ്റ് സിറ്റി:വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിയവേ വിവാഹമോചിതരായി ദമ്പതിമാര്‍. വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരന്‍ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഇന്‍ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.

വിവാഹച്ചടങ്ങ് പൂര്‍ത്തിയായി കോര്‍ട്ട്ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വധുവിന്റെ കാലൊന്നിടറി. മെട്രോ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് വധുവിനെ ആ സമയത്ത് വരന്‍ ‘വിഡ്ഡി’ എന്നുവിളിച്ചു. ഇത് കേട്ടയുടനെ യുവതി കുപിതയാകുകയും ജഡ്ജിയോട് വിവാഹം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജഡ്ജി ഈ ആവശ്യം അംഗീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ വിവാഹമായി ഇത്.

പക്ഷേ രസകരമായ സംഗതി ഇതല്ല, ഈ സംഭവം നടന്നത് 2019 ലാണ് എന്നതാണ്. കുവൈത്തിലായിരുന്നു സംഭവമെന്നാണ് സൂചന. മറ്റൊരു വിവാഹത്തില്‍ പങ്കെടുത്ത അനുഭവത്തെ കുറിച്ച് പറയവേ ഒരു എക്‌സ് ഉപയോക്താവ് തന്റെ കുറിപ്പിലൂടെ പഴയ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചതോടെ അന്നത്തെ വിവാഹവും വിവാഹമോചനവും വീണ്ടും വൈറലാകുകയായിരുന്നു. ഇപ്പോള്‍ നടന്ന വിവാഹത്തിലും വധുവിനെ വരന്‍ പരിഹസിച്ചതായും അന്നത്തെ വധു ചെയ്തതുപോലെ ഈ വധുവും ചെയ്യേണ്ടതായിരുന്നുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

2004 ല്‍ യുകെയിലും സമാനസംഭവം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു വിവാഹമോചനത്തിനുള്ള ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹിതരായി ഒരു മണിക്കൂറിനുള്ളില്‍ സ്‌കോട്ട് മക്കീയും വിക്ടോറിയ ആന്‍ഡേഴ്‌സണും ബന്ധം വേര്‍പിരിഞ്ഞു. ബ്രൈഡ്‌മെയ്ഡ്‌സിനോടുള്ള സ്‌കോട്ടിന്റെ കുശലപ്രശ്‌നങ്ങള്‍ വിക്ടോറിയയെ ദേഷ്യം പിടിപ്പിച്ചതായിരുന്നു കാരണം. സ്‌കോട്ടിന്റെ തലയില്‍ വിക്ടോറിയ ആഷ് ട്രേ എടുത്തടിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

Popular this week