24.5 C
Kottayam
Saturday, September 14, 2024

പാൽവണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ചു; എം.ബി.ബി.എസ്. വിദ്യാർഥികൾ അറസ്റ്റിൽ

Must read

ജോധ്പുര്‍: രാജസ്ഥാനില്‍ പാല്‍വണ്ടി തട്ടിയെടുത്ത് ഡ്രൈവറെ കൊള്ളയടിച്ച സംഭവത്തില്‍ മൂന്ന് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ജോധ്പുര്‍ എസ്.എന്‍. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥി വികാസ് ബിഷ്‌ണോയി(22) മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ മഹേഷ് ബിഷ്‌ണോയി(22) ഓംപ്രകാശ് ജാട്ട്(23) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

എസ്.എന്‍. മെഡിക്കല്‍ കോളേജ്, ജോധ്പുര്‍ എയിംസ് എന്നിവിടങ്ങളിലെ രണ്ട് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ കൂടി കേസിലെ പ്രതികളാണ്. ഇരുവരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ അഞ്ചുപേര്‍ പാലുമായി വന്ന വാന്‍ കൊള്ളയടിച്ചത്. എം.ഡി.എം. ആശുപത്രിക്ക് മുന്നിലെ ഗേറ്റില്‍വെച്ച് അഞ്ചംഗസംഘം പാല്‍വണ്ടി തടയുകയായിരുന്നു. പിന്നാലെ ഡ്രൈവറോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഡ്രൈവറെ പ്രതികള്‍ കൈയേറ്റം ചെയ്യുകയും ഇയാളെ തള്ളിമാറ്റിയശേഷം വാഹനം തട്ടിയെടുത്ത് സ്ഥലംവിടുകയുമായിരുന്നു. ഡ്രൈവറുടെ കൈയിലുണ്ടായിരുന്ന 4600 രൂപയും പ്രതികള്‍ അപഹരിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മകൾ മയക്കുമരുന്നുകേസില്‍ ഡൽഹി പോലീസിന്റെ കസ്റ്റഡിയില്‍’ അൻവർ സാദത്ത് എംഎൽഎയെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമം

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും കുടുംബത്തേയും വ്യാജ സന്ദേശം നല്‍കി കബളിപ്പിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ പഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ മകള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെത്തിയത്. എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം...

അരവിന്ദ് കെജ്‍രിവാൾ ജയിൽ മോചിതൻ; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതി കേസിൽ തീഹാര്‍ ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ ജയിൽമോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായിരിക്കുന്നത്. തീഹാര്‍ ജയിലിന് പുറത്ത്...

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

Popular this week