23.5 C
Kottayam
Thursday, September 19, 2024

ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ഷൂട്ട് ചെയ്തു; നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

Must read

ലഖ്‌നൗ: ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ചിത്രീകരിച്ച ആറ് നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. ഡ്യൂട്ടിക്കിടെ കുരങ്ങനെ കളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ വനിത ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആശുപത്രിയിലെ കസേരയിലിരുന്നു നഴ്സുമാര്‍ കുരങ്ങനെ കളിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.

ഗൈനക്കോളജി, ഒബ്സ്റ്റട്രിക്‌സ് വിഭാഗത്തിലെ നഴ്സുമാരാണ് ഡ്യുട്ടിക്കിടെ കുരങ്ങനുമായി കളിക്കുന്ന റീല്‍സ് ചിത്രീകരിച്ചതെന്ന് ആശൂപത്രി സൂപ്രണ്ടന്റ് എംഎം ത്രിപാഠി പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അഞ്ജലി, കിരണ്‍ സിംഗ്, അഞ്ചല്‍ ശുക്ല, പ്രിയ റിച്ചാര്‍ഡ്, പൂനം പാണ്ഡെ, സന്ധ്യാ സിംഗ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി ത്രിപാഠി പറഞ്ഞു. അന്വേഷിക്കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചതായും സൂപ്രണ്ടന്റ് കൂട്ടിച്ചേര്‍ത്തു.

ഡ്യൂട്ടി സമയങ്ങളില്‍ നഴ്‌സുമാര്‍ കുരങ്ങിനൊപ്പം കളിക്കുന്ന റീല്‍സ് ചിത്രീകരിക്കുകയും ജോലിയില്‍ അശ്രദ്ധ കാണിക്കുകയും ചെയ്ത നടപടി മെഡിക്കല്‍ കോളജിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ടുലഭിക്കുന്നതുവരെ നഴ്സുമാരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സൂപ്രണ്ടന്റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week