24.9 C
Kottayam
Friday, September 20, 2024

ഹിന്ദു രാഷ്​​ട്രവാദത്തോടൊപ്പം ഇസ്​ലാം രാഷ്ട്രവാദ​ത്തേയും എതിർക്കണം:കെ.കെ. ശൈലജ

Must read

തിരുവനന്തപുരം: ഹിന്ദു രാഷ്​​ട്രവാദത്തെ എതിർക്കു​​മ്പോൾ ഇസ്​ലാം രാഷ്ട്രവാദത്തെയും എതിർക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിയണമെന്ന്​ കെ.കെ. ശൈലജ. ​നിയമസഭയിൽ ധനവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പരാമർശം.

‘വടകര തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ്​ താൻ. ലീഗിനെ വർഗീയപാർട്ടിയായി പറഞ്ഞിട്ടില്ല. ഭൂരിപക്ഷ ഹൈന്ദവ വർഗീയത​യെ എതിർക്കുമ്പോൾ ന്യൂനപക്ഷ വിഭാഗത്തിലെ വർഗീയതയെയും എതിർക്കാൻ ഞങ്ങൾ തയാറാകുന്നുണ്ട്​. ജമാഅത്തെ ഇസ്​ലാമിക്കും എസ്​.ഡി.പി.ഐക്കും സ്ഥാനാർഥിയുണ്ടായിരുന്നില്ല. മുസ്​ലിം ലീഗിൽ വർഗീയതയില്ലാത്ത ആളുക​ളല്ലേ കൂടുതലുള്ളത്​. ശുഭകരമാണോ ഈ കൂട്ടുകെട്ട്​. നാളെ കോൺഗ്രസിനും ലീഗിനും ഉണ്ടാകാൻ പോകുന്ന അപചയം ഓർ​മപ്പെടുത്തുന്നു.

ആ അപകടം കേരളത്തിനുകൂടി അപകടമാണെന്ന്​ നിങ്ങൾ ഓർക്കണം. ‘ലവ്​ ജിഹാദുണ്ട് ​-കെ.​കെ.​ ശൈലജ’ എന്ന നിലയിൽ ഓൺലൈനിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇത്​​ ആരെ ബോധിപ്പിക്കാനായിരുന്നു. അതിന്‍റെ ഉത്തരവദി ആരെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ധാർമികത എന്നൊന്നുണ്ട്​. അതു​ കാണിച്ചില്ലെങ്കിൽ എല്ലാവർക്കും അപകടമാണ്​’ -ശൈലജ പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി നിയസഭയിലെ ചർച്ചയിൽ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

Popular this week