26.1 C
Kottayam
Wednesday, October 2, 2024

മുഖത്ത് അടിച്ച് വീഴ്ത്തി, ചവിട്ടി’; കാർ പാർക്കിംഗിൽ സ്ഥമില്ല, ചാവക്കാട് സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം

Must read

ചാവക്കാട്: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ചാവക്കാട് സെക്യൂരിറ്റി ജീവനക്കാരനെ ബാർ ജീവനക്കാരൻ മർദ്ദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഗൾ ജ്വല്ലറിയുടെ കാവൽക്കാരനായ  തിരുവത്ര സ്വദേശി ഉമ്മറിന്നാണ് (60) മർദ്ദനമേറ്റത്. സമീപത്തെ ബാറിലെ  ജീവനക്കാരൻ പാലക്കാട് സ്വദേശി രഞ്ജിത്താണ് മർദ്ദിച്ചത്.  കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്

പുലർച്ചെ രണ്ടുമണിക്ക് കാറുമായി രഞ്ജിത്ത് എത്തിയപ്പോൾ പാർക്കിങ്ങിന് സ്ഥലം ഉണ്ടായിരുന്നില്ല. ഇതിനേ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് സെക്യൂരിറ്റി ജീവനക്കാരനായ ഉമറിനെ രഞ്ജിത് കൈയേറ്റം ചെയ്തത്. അക്രമം ബാർ മുതലാളിയെ അറിയിക്കുമെന്ന് പറഞ്ഞതോടെ കയ്യേറ്റം ക്രൂര മർദ്ദനമായി മാറുകയായിരുന്നു. ബാർ ജീവനക്കാരനെ ഭയന്ന് സെക്യൂരിറ്റി ജീവനക്കാരൻ സംഭവം മറച്ചുവെച്ചു. എന്നാൽ  ഇന്ന് ശാരീരിക അവശതകൾ കൂടിയതിനെത്തുടർന്നാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തായത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമേരിക്കക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ് ; ‘ഇത് ശക്തമായ പ്രതികരണം, തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകും’

ടെഹ്റാൻ: ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഇത് ഇസ്രയേലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ്. തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. യഥാക്രമം എല്ലാം നടപ്പിലാക്കി. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും...

ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍; അപ്രക്ഷിത ആക്രമണത്തിൻ്റെ ഞെട്ടലിൽ മലയാളികള്‍

ടെല്‍ അവീവ്: ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകള്‍. മിസൈല്‍ ആക്രമണം അപ്രതീക്ഷതിമാണെന്നും എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയെന്നും ഇസ്രായേലിലെ മലയാളികള്‍ പറഞ്ഞു. ഇറാന്‍റെ ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ...

ഇറാൻ തെറ്റ് ചെയ്തു, അതിന് വലിയ വില കൊടുക്കേണ്ടി വരും’; തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലിനെതിരായ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം...

അനാവശ്യ യാത്രകൾ ഒഴിവാക്കാണം, ഷെൽറ്ററുകളിലേക്ക് മാറാൻ തയ്യാറാകാണം, ഇസ്രയേലിലെ ഇന്ത്യക്കാരോട് എംബസി നിര്‍ദേശം

ടെല്‍ അവീവ്‌: ഇസ്രയേലിലെ ഇന്ത്യക്കാർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയം ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ഷെൽറ്ററുകളിലേക്ക് മാറാൻ തയറായിരിക്കണം. ഇന്ത്യ ഇസ്രയേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പിൽ പറയുന്നു....

ഇസ്രായേലിൽ മിസൈൽ വർഷവുമായി ഇറാൻ; നിരവധി പേർ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: അമേരിക്കയുടെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രായേലിൽ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാൻ. ഇസ്രായേലിലെ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേലിലെ പരക്കെ...

Popular this week