24.6 C
Kottayam
Thursday, October 24, 2024

നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈഡ് ജീപ്പിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

Must read

കൊച്ചി: നമ്പര്‍ പ്ലേറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്ത ജീപ്പ് ആകാശ് തില്ലങ്കേരി ഓടിച്ചെന്ന കേസിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നടപടി സ്വീകരിക്കാന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. വാഹനം ഓടിക്കുന്നത് ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണ് എന്ന് മനസിലാക്കുന്നുവെന്നും ഇത്തരം വാഹനങ്ങള്‍ പൊതുനിരത്തില്‍ ഉണ്ടാകാനേ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു.

നേരത്തെ ആകാശ് തില്ലങ്കേരിയുടെ റോഡ് ഷോയിൽ മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തിരുന്നു. ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ ചെയ്ത മോട്ടോർ വാഹന വകുപ്പ് സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴ ഈടാക്കാനും തീരുമാനിച്ചു. മറ്റു നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എംവിഡി അറിയിച്ചു. ഇതിന്റെ അന്വേഷണ ചുമതല എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് നൽകി.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നേരത്തെയും നിരവധി തവണ നിയമ ലംഘനം നടത്തിയ കെഎൽ പത്ത് ബി 3724 രജിസ്ട്രേഷനുളള വാഹനമാണ് ഇത്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്. 25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തുർക്കിയിൽ വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു

അങ്കാര:തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി...

തൃശ്ശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ: വരവൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വരവൂർ ഹൈസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകൾ വിനീതയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു കുട്ടി....

ഷൂട്ടിംഗിനൊക്കെ പോകാറുണ്ട്,ഏജന്റ് കൊണ്ടുവന്നതാ….. റോഡ്‌ഷോയ്ക്കായി പണമൊഴുക്കി നിലമ്പൂർ എംഎൽഎ

പാലക്കാട്: പാലക്കാട് ജില്ലയിൽ പിവി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ പണം നൽകി ആളെക്കൂട്ടിയതിന് തെളിവുകൾ പുറത്ത്. റോഡ് ഷോയിൽ പങ്കെടുത്ത സ്ത്രീകളാണ് പണം നൽകിയാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നത്....

രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. മുന്നണികളെ സ്ഥാനാർത്ഥി നിർണയത്തിൽ വിമർശിച്ച പി.വി അൻവർ, പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു....

അശ്ലീല വീഡിയോ പ്രചരിക്കുന്നു; പാകിസ്ഥാൻ ടിക് ടോക് താരം മിനാഹിൽ മാലിക് വിവാദത്തിൽ, എഫ്ഐഎയ്ക്ക് പരാതി നൽകി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മിനാഹിൽ മാലിക് വിവാദത്തിൽ. മിനാഹിൽ മാലിക്കിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോകൾ പ്രചരിച്ചതിന് പിന്നാലെയാണ് വിവാ​ദം. ഒരു യുവാവിനോടൊപ്പമുള്ള...

Popular this week