25.5 C
Kottayam
Sunday, October 6, 2024

‘വിവാഹ മോചനം നേടിയ ശേഷം താൻ ഹാപ്പി,പുനർ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്, പക്ഷേ; വൈക്കം വിജയലക്ഷ്മി

Must read

കൊച്ചി:മലയാളികൾക്ക് വളരെയേറെ പ്രിയപ്പെട്ട ​ഗായികയാണ് വൈക്കം വിജലക്ഷ്മി. കാഴ്ചപരിമിതി ഉണ്ടെങ്കിലും ശബ്ദ മാധുര്യം കൊണ്ട് സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ വിജയലക്ഷ്മിക്ക് സാധിച്ചു. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക എന്നീ നിലകളിൽ ഒക്കെ കഴിവ് തെളിയിച്ച വ്യക്തിയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ പാട്ട് മാത്രം മതി വൈക്കം വിജയലക്ഷ്മിയുടെ കഴിവ് അടയാളപ്പെടുത്താൻ.

സം​ഗീത യാത്രയുമായി മുന്നോട്ട് സഞ്ചരിക്കുമ്പോഴായിരുന്നു വിവാഹം. എന്നാൽ വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. കാഴ്ച തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇപ്പോൾ ഇതേക്കുറിച്ചൊക്കെ സംസാരിക്കുകയാണ് വിജയലക്ഷ്മി.

കാഴ്ചപരിമിതിയുള്ള ആൾ‌ എന്ന നിലയിൽ എവിടെയും ആരും മാറ്റി നിർത്തിയിട്ടില്ലെന്ന് വിജയലക്ഷ്മി പറയുന്നു. കൂടുതൽ കരുതൽ ലഭിക്കുകയാണ് ചെയ്തതെന്നും സഹപ്രവർത്തകരെല്ലാം വലിയ പിന്തുണയാണെന്നും വിജയലക്ഷ്മി പറഞ്ഞു. 2019 ൽ അമേരിക്കയിൽ വെച്ച് കാഴ്ച സംബന്ധമായി ആരംഭിച്ച ചികിത്സയെക്കുറിച്ചും വിജയലക്ഷ്മി പറയുന്നുണ്ട്.

പിന്നീട് അമേരിക്കയിൽ പോകാൻ സാധിച്ചിട്ടില്ലെന്നും കാഴ്ച കിട്ടുമെന്ന് അവർ‌ ഉറപ്പ് പറയാത്തത് കാെണ്ടാണ് അത് വേണ്ടാന്ന് വച്ചതെന്നും റെറ്റിനയ്ക്കാണ് പ്രശ്നമെന്ന് ഒരു വിഭാ​ഗം ഡോക്ടർമാർ പറഞ്ഞുവെന്നും തലച്ചോറിന്റെ പ്രശ്നമാണെന്നാണ് വേറൊരു വിഭാ​ഗം പറഞ്ഞതെന്നും വിജയലക്ഷ്മി പറയുന്നു.

എന്താണ് ശരിയായ പ്രശ്നമെന്ന് കണ്ടെത്താനായിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ ഇസ്രയേയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. അവർ ഏകദേശം ഉറപ്പ് പറഞ്ഞിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ഞാൻ ഇപ്പോൾ. അവിടേക്ക് പോകാൻ‌ ഒരുപാട് കടമ്പകൾ ഉണ്ട്. എല്ലാം എളുപ്പത്തിൽ സാധ്യമാകുമെന്നാണ് കരുതുന്നത്, വിജയലക്ഷ്മി പറഞ്ഞു. വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ച് കിട്ടി എന്ന തരത്തിൽ വന്ന വാർത്തകളോടും വിജയലക്ഷ്മി പ്രതികരിച്ചു.

തനിക്ക് കാഴ്ച കിട്ടിയെന്ന് പറഞ്ഞ് മുൻപ് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നുവെന്നും അത് കണ്ട് പലരും തന്നോട് പെരുമാറി. മുന്നിൽ വന്നുനിന്ന് ആരാണെന്ന് പറയാമോ എന്നൊക്കെ ചോദിച്ച് പരീക്ഷിച്ചു. അതൊക്കെ തന്നെ ഏറെ ബുദ്ധിമുട്ടിച്ചെന്ന് താരം പറയുന്നു. എന്തിനാണ് അതൊക്കെയെന്നും അത്തരം സന്ദർഭങ്ങളിൽ താൻ പലരോടും ദേഷ്യപ്പെട്ടിരുന്നെന്നും താരം പറയുന്നു. തനിക്ക് ഒരു ചെറിയ പ്രകാശം മാത്രമെ കാണാൻ കഴിയൂ എന്നും രാത്രിയും പകലും തിരിച്ചരിയാനാകുമെന്നും അല്ലാതെ മറ്റൊന്നും താൻ കാണുന്നില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

ആദ്യ വിവാഹത്തെക്കുറിച്ചും ഇനി വിവാഹം ഉണ്ടാകുമോ എന്നതിനെക്കുറിച്ചും വിജയലക്ഷ്മി പറയുന്നു. ആദ്യ ബന്ധം കനത്ത പരാജയമായിരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ കലയെ പിന്തുണയ്ക്കാത്ത ആളായിരുന്നു പങ്കാളി. ഭർത്താവ് എന്ന് പറയുന്നതൊക്കെ ജീവിതത്തിൽ പകുതിയിൽ മാത്രം കടന്നുവരുന്നവരല്ലേ, പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോൾ മുതൽ കൂടെയുള്ളതാണ്. അത് മാറ്റി നിർത്തേണ്ട ആവശ്യമില്ലല്ലോ.

വിവാഹ മോചനം നേടിയ ശേഷം താൻ ഹാപ്പിയാണെന്നും പുനർ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കുമെന്നും കലയെ പ്രോത്സാഹിപ്പിക്കുന്ന ആളായിരിക്കണം അല്ലാത്തപക്ഷം അത് നടക്കില്ലെന്നും വിജയലക്ഷ്മി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

Popular this week