29.4 C
Kottayam
Friday, June 5, 2026

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

Must read

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടി.യുടെ ‘സിതാര’ എന്ന വീട്ടിലാണ് മോഷണം നടന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശന്‍ (44) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷും ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്‌റഫ്‌ന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌കോഡും ചേര്‍ന്ന് പിടികൂടിയത്.

അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട് പതിപ്പിച്ച കമ്മല്‍, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. എം.ടി.യുടെ ഭാര്യ സരസ്വതിയാണ് പരാതി നല്‍കിയത്. നോര്‍ത്ത് സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ. സേതുരാമന്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസന്വേഷണം നടത്തിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷറഫ് തെങ്ങലക്കണ്ടിക്കായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.

കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ കേരള പോലീസിന്റെ ശാസ്ത്രീയ അന്വേഷണ വിഭാഗമായ ഫിംഗര്‍പ്രിന്റ്, സയിന്റിഫിക് എക്‌സ്‌പെര്‍ട് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നോര്‍ത്ത് സോണ്‍ ഐ.ജി. കെ. സേതുരാമന്‍ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് എന്നിവര്‍ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി. വീടിന്റെ പൂട്ട് തകര്‍ത്തിട്ടില്ല, ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല, അലമാര താക്കോല്‍ ഉപയോഗിച്ചാണ് തുറന്നത് എന്നീ വസ്തുതകള്‍ കണക്കിലെടുത്താണ് മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാന്‍ സാധ്യതയില്ലെന്ന് പോലീസ് ഉറപ്പിച്ചത്.

പ്രാഥമിക ഘട്ടത്തില്‍ ചോദ്യം ചെയ്യേണ്ടവരേയും രഹസ്യ നിരീക്ഷണം നടത്തേണ്ടവരേയും സിറ്റി ക്രൈം സ്‌ക്വാഡ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.കെ. അഷ്‌റഫ് പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി നല്‍കി. രണ്ട് ടീമായാണ് ആദ്യഘട്ട അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെ എം.ടി.യുടെ വീടുമായി ബന്ധപ്പെടുന്ന പോലീസിന് സംശയമുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കി.

- Advertisement -

ചെമ്മങ്ങാട് ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് ജില്ലയ്ക്ക് പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കി. എം.ടി.യുടെ ജന്മനാടായ കൂടല്ലൂര്‍, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്‍സ്‌പെക്ടര്‍ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി.

- Advertisement -

എസ്.ഐ. ബിനു മോഹന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തവേ എം.ടി.യുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷണം നടത്തി.

വൈകാതെ പ്രാകാശിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് പ്രകാശും ശാന്തയും പലതവണകളായി മോഷ്ടിച്ച സ്വര്‍ണം കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയില്‍ വിറ്റ വിവരം പോലീസിനോട് സമ്മതിച്ചു. ഇതോടെ പോലീസ് ശാന്തയെ രാവിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു.

ഇരുവരെയും അന്വേഷണ സംഘം ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായി ചോദ്യം ചെയ്തു. കമ്മത്ത് ലെയ്‌നിലെ മൂന്ന് കടകളില്‍ മോഷണ സ്വര്‍ണം വില്‍പന നടത്തിയതായി പ്രതികള്‍ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കമ്മത്ത് ലെയ്‌നിലെത്തി തെളിവെടുപ്പ് നടത്തി.

- Advertisement -

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു മുതിരപ്പറമ്പില്‍, സി.കെ. സുജിത്ത്, എ. പ്രശാന്ത് കുമാര്‍, രാകേഷ് ചൈതന്യം, നടക്കാവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിഷ, സീനിയര്‍ സി.പി.ഓ.മാരായ എം.വി. ശ്രീകാന്ത്, അജീഷ് പിലിശ്ശേരി, വി.കെ. ജിത്തു, കെ. ഷിജിത്ത്, സി. ഹരീഷ് കുമാര്‍ ചെമ്മങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, സീനിയര്‍ സി.പി.ഓ.മാരായ സിന്ധു, രഞ്ജിത്ത്, ഡ്രൈവര്‍ സി.പി.ഒ. രഞ്ജിത്ത് അഴിഞ്ഞിലം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week