25.5 C
Kottayam
Sunday, October 6, 2024

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാലു സൈനികർക്ക് വീരമൃത്യു

Must read

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡി–കിണ്ട്‌ലി–മൽഹാർ റോഡിലായിരുന്നു ആക്രമണം. ആറ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിൽ മറഞ്ഞു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.  രണ്ടു ദിവസത്തിനിടെ ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തിന് ഒരു സൈനികന് പരുക്കേറ്റിരുന്നു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കുവയ്ക്കുന്ന ജില്ലയാണ് കത്വ. 6 ഭീകരരെയാണ് 48 മണിക്കൂറിനിടെ സൈന്യം വധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

Popular this week