ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ സിഎംഡി പി ബി നൂഹ്

തിരുവനന്തപുരം: സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ശ്രീറാമിനു പകരം പി ബി നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. ടൂറിസം ഡയറക്ടർ ആയിരുന്നു പി ബി നൂഹ്. ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്ന് പി ബി നൂഹിനെ മാറ്റിയ ശേഷം പുതിയ നിയമനം കെടി‍ഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ.

കെടിഡിസി എംഡി സ്ഥാനവും ശിഖ സുരേന്ദ്രൻ വഹിക്കും. അതേസമയം ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല. എറണാകുളം ജില്ലാ വികസന കമ്മിഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി.

കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ ഷാജി വി നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധികച്ചുമതല. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News