24.5 C
Kottayam
Sunday, October 6, 2024

അഭിഷേകിന്റെ ‘പ്രതികാരം’ സിംബാബ്‌വെയ്‌ക്കെതിരേ കൂറ്റൻ ജയം

Must read

ഹരാരെ (സിംബാബ്‌വെ): കഴിഞ്ഞ കളിയില്‍ ഇന്ത്യയെ നാണംകെടുത്തിയതിന് സിംബാബ്‌വെയോട് ക്രൂരമായി പകരം ചോദിച്ച് ഇന്ത്യ. ശനിയാഴ്ചയില്‍നിന്ന് വിഭിന്നമായി ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ കളിയിലെ ടോപ് സ്‌കോറര്‍ ശുഭ്മാന്‍ ഗില്ലൊഴികെ ഇന്ത്യന്‍ നിരയില്‍ ബാക്കി ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി. 47 പന്തില്‍ എട്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 100 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് 47 പന്തില്‍ ഒരു സിക്‌സും 11 ഫോറും സഹിതം 77 നേടി പുറത്താകാതെ നിന്നു. 22 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 48 റണ്‍സ് നേടിയ റിങ്കു സിങ്ങായിരുന്നു ഗെയ്ക്ക്‌വാദിനൊപ്പം ക്രീസില്‍. സിംബാബ്‌വെയ്ക്കായി ബ്ലെസ്സിങ് മുസറബനി, വെല്ലിങ്ടണ്‍ മസാകദ്‌സ എന്നിവര്‍ക്കാണ് വിക്കറ്റ്. സിംബാബ്‌വെയ്ക്കായി വെസ്ലി മധ്‌വരെയും (39 പന്തില്‍ 43) വാലറ്റത്ത് ലൂക്ക് ജോങ്‌വെയും (23 പന്തില്‍ 27) പൊരുതിനോക്കി.

അവസാന പത്തോവറില്‍ 160 റണ്‍സാണ് ഇന്ത്യ നേടിയത്. ടി20-യില്‍ ഇന്ത്യ അവസാന പത്തോവറില്‍ നേടുന്ന റെക്കോഡ് സ്‌കോറാണിത്. 2007-ല്‍ കെനിയക്കെതിരേ നേടിയ 159 റണ്‍സാണ് ഇതിനു മുന്‍പത്തെ ടോപ് സ്‌കോര്‍. സിക്‌സോടെ തുടങ്ങി സിക്‌സോടെ അര്‍ധ സെഞ്ചുറി കടന്ന് സിക്‌സോടെ തന്നെ സെഞ്ചുറിയും പൂര്‍ത്തിയാക്കിയായിരുന്നു അഭിഷേക് ശര്‍മ മടങ്ങിയത്. 33 പന്തില്‍നിന്ന് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം തുടര്‍ന്ന് സെഞ്ചുറിയിലെത്താന്‍ എടുത്തത് വെറും 14 പന്തുകള്‍.

രോഹിത് ശര്‍മ വിരമിച്ച ഉടനെത്തന്നെ രോഹിത്തിന്റെ റെക്കോഡും തകര്‍ത്തു ഈ ഓപ്പണിങ് ബാറ്റര്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡാണ് അഭിഷേക് മറികടന്നത്. ഐ.പി.എലിലും ദേശീയ ജഴ്‌സിയിലുമായി 50 സിക്‌സുകളാണ് ഈ കലണ്ടര്‍ വര്‍ഷം അഭിഷേക് നേടിയത്.

46 സിക്‌സുകള്‍ നേടിയ രോഹിത്തായിരുന്നു ഇതുവരെ ഈ റെക്കോഡ് കൈവശം വെച്ചിരുന്നത്. ഡിയോണ്‍ മിയേഴ്‌സ് എറിഞ്ഞ 12-ാം ഓവറില്‍ 28 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. മസാകദ്‌സയുടെ 14-ാം ഓവറില്‍ 21 റണ്‍സും ചതാരയുടെ 18-ാം ഓവറില്‍ 20 റണ്‍സും ജോങ്‌വെ എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സും നേടി.

ഇന്ത്യക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ ഇറങ്ങിയ സിംബാബ്‌വെയ്ക്ക് ഇടവേളകളിലെ വിക്കറ്റുവീഴ്ച്ച വിലങ്ങുതടിയായി. അഭിഷേക് ശര്‍മ എറിഞ്ഞ രണ്ടാം ഓവറില്‍ത്തന്നെ സിംബാബ്‌വെ നയം വ്യക്തമാക്കിയതാണ്. ഓവറില്‍ 19 റണ്‍സ് വഴങ്ങി. തുടര്‍ന്നുള്ള മുകേഷ് കുമാറിന്റെ ഓവറിലും അടിച്ചെടുത്തു 16 റണ്‍സ്. പക്ഷേ, ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നു. പവര്‍പ്ലേയില്‍ 58 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി.

39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്‌വരെയ്ക്ക് മാത്രമേ കാര്യമായി പിടിച്ചുനില്‍ക്കാനായുള്ളൂ. ബ്രയാന്‍ ബെന്നറ്റ് (9 പന്തില്‍ 26) തകര്‍പ്പനടികള്‍ നടത്തിയെങ്കിലും മുകേഷ് കുമാര്‍ പുറത്താക്കി. ലൂക്ക് ജോങ്‌വെ (21 പന്തില്‍ 23) അവസാനം വരെ പൊരുതി. ജോനാഥന്‍ കോംപ്‌ബെലും (10) രണ്ടക്കം കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week