പുല്‍പ്പള്ളി: വയനാടിനെ വിറപ്പിച്ച് കാട്ടാനകളുടെ സംഹാര താണ്ഡവം. വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ചീയമ്പം 73 ഗോത്ര സങ്കേതത്തില്‍ ഇറങ്ങിയ 2 കാട്ടാനകള്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. രാത്രി നാട്ടിലിറങ്ങിയി കാട്ടാനകള്‍ നേരം പുലര്‍ന്ന് വനത്തിലേക്കുള്ള മടക്കയാത്രയിലാണ് കാര്യമായ നാശങ്ങളുണ്ടാക്കിയത്.
നാട്ടുകാര്‍ ഈ മേഖലയില്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. പുലര്‍ച്ചെ പോലും എന്തുധൈര്യത്തില്‍പുറത്തിറങ്ങുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വനംവാച്ചറായ ബാബുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിച്ചു. ആനയുടെ കൊമ്പ് കാറില്‍ തുളഞ്ഞുകയറി. കോളനിയില്‍ പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍ നിന്ന് സ്ത്രീകളും കുട്ടികളുമെല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അതേസമയം ആന ആക്രമിക്കാന്‍ വന്നതിന്റെ ഭീതി ഇവരെ വിട്ടുപോയിട്ടില്ല. പശുത്തൊഴുത്ത് തകര്‍ത്ത ആനകള്‍, തോട്ടത്തിലെ മരങ്ങള്‍ കുത്തിമറിച്ചിട്ടും. സകല ഇടത്തും കൃഷി നശിപ്പിച്ച ശേഷമാണ് ഇവ കാടുകയറിയത്. വനംവകുപ്പ് വാച്ചറായ ബാബു പറയുന്നത് ശബ്ദം കേട്ട് പുറത്തുവന്നപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കാട്ടാനയായിരുന്നു എന്നാണ്.
വീടരികിലുള്ള പ്ലാവില്‍ നിന്ന് ചക്കപറിച്ച് തിന്നുകയായിരുന്നു ആന. ഇതിന് ശേഷം കാര്‍ കൊമ്പുകൊണ്ട് കുത്തിയുയര്‍ത്തി നശിപ്പിച്ചത്. ഇതോടെ പടക്കംപൊട്ടിച്ചാണ് ഇവയെ തുരത്തിയോടിച്ചത്. കാറിന്റെ പിന്നിലും ആനയുടെ കൊമ്പ് തുളഞ്ഞ് കയറിയിട്ടുണ്ട്. ബാബുവിന്റെ വീട്ടുമുറ്റത്ത് നിന്ന് ആന നേരെ എത്തിയത് ഇയാളുടെ സഹോദരനാണ് രതീഷിന്റെ വീട്ടുവളപ്പിലാണ്.
രതീഷിന്റെ തൊഴുത്താണ് പിന്നീടാണ് തകര്‍ത്തത്. ഇതോടെ നാട്ടുകാരും അയല്‍വാസികളും ബഹളം വെച്ചതോടെ ആന ഓടി കാട്ടില്‍ കയറുകയായിരുന്നു. കന്നാരംപുഴക്കരയിലെത്തിയ ആന മരംതള്ളിയിട്ട് തൂക്കുവേലി തകര്‍ത്ത ശേഷം കിടങ്ങ് ഇടിച്ച് മറുകരയില്‍ എത്തുകയായിരുന്നു. ഈ ആന മടങ്ങിപ്പോയേ എന്ന് നോക്കിയ ശേഷം മടങ്ങുകയായിരുന്നു ബാബുവിന്റെ ഭാര്യയും മകളും മറ്റൊരാനയുടെ മുന്നില്‍പ്പെടുകയും ചെയ്തു.
അലറിവിളിച്ച് കൊണ്ട് ഇവര്‍ രതീഷിന്റെ വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ ആനയും കിടങ്ങ് നിരത്തിയിറങ്ങി കന്നാരംപുഴയില്‍ ചാടുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ ഇവ എത്തുന്നതോടെ നാട്ടുകാര്‍ ആകെ ഭീതിയിലാണ്. പിന്നീട് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.