29.7 C
Kottayam
Saturday, June 13, 2026

നരേന്ദ്ര മോദി സർക്കാർ ഓഗസ്റ്റ് മാസത്തോടെ നിലംപതിക്കും: പ്രവചനവുമായി ലാലു പ്രസാദ് യാദവ്

Must read

ഡല്‍ഹി: നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഉടന്‍ തന്നെ നിലംപതിച്ചേക്കാമെന്ന് ആർ ജെ ഡിയുടെ സമുന്നതനായ നേതാവ് ലാലു പ്രസാദ് യാദവ്. കേന്ദ്ര സർക്കാർ വളരെ ദുർബമാണെന്നും അത് ഓഗസ്റ്റ് മാസത്തോടെ തന്നെ തകരാന്‍ സാധ്യതയുണ്ടെന്നുമാണ് ലാലു അവകാശപ്പെടുന്നത്. ആർ ജെ ഡിയുടെ 28-ാം സ്ഥാപക ദിന ചടങ്ങില്‍ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ 27 വർഷമായി നമ്മള്‍ നിരവധി ഉയർച്ച താഴ്ചകൾ കണ്ടു. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതൽ ശക്തരായി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ സർക്കാർ ദുർബലമാണ്, ഓഗസ്റ്റിൽ താഴെ വീഴാം. തിരഞ്ഞെടുപ്പ് എപ്പോൾ വേണമെങ്കിലും നടക്കാമെന്നതിനാൽ എല്ലാ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും സജ്ജരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു,” പട്‌നയിൽ നടന്ന ചടങ്ങിൽ ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.

ബിഹാറിൽ തേജസ്വി യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഞാൻ അദ്ദേഹത്തിന് ചുമതല നൽകിയിട്ടുണ്ടെന്നും ലാലു പ്രസാദ് കൂട്ടിച്ചേർത്തു. നിങ്ങള്‍ പിന്തുണ നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ആർജെഡി ഇനിയും ഉയരങ്ങളിലെത്തുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും എൻഡിഎ സർക്കാരുകള്‍ക്കെതിരെ തേജസ്വി യാദവ് ആഞ്ഞടിച്ചു. ബിഹാറിൽ കുറ്റകൃത്യങ്ങൾ നിരന്തരം നടക്കുന്നുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും ‘ഇരട്ട-എഞ്ചിൻ’ എന്ന അത്ഭുതകരമായ ഒരു കളി അരങ്ങേറുകയാണ്. ഒരു എഞ്ചിൻ അഴിമതിയിലും മറ്റൊന്ന് കുറ്റകൃത്യത്തിലും ഏർപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ 2024 ഡിസംബറിലോ 2025ൻ്റെ തുടക്കത്തിലോ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

- Advertisement -

ബിഹാറില്‍ നിരന്തരം പാലം തകരുന്ന സംഭവങ്ങളും അദ്ദേഹം വ്യക്തമാക്കി, “നിതീഷ് കുമാർ മുഖ്യമന്ത്രിയായ ദിവസം മുതൽ, [മുൻ മഹാഗത്ബന്ധൻ ഭരണത്തിൻ്റെ] 18 മാസത്തെ ഭരണം മാറ്റിവെച്ചാൽ, ഗ്രാമീണ മരാമത്ത് വകുപ്പിന്റെ ചുമതല പൂർണ്ണമായും ജെഡിയുവിനായിരുന്നു. തൊഴിലില്ലായ്മ, ദാരിദ്ര്യം, പണപ്പെരുപ്പം എന്നിവയ്ക്കൊപ്പം പാലങ്ങളും തകർന്നുകൊണ്ടിരിക്കുന്നു. അവരെ വീണ്ടും അധികാരത്തിൽ വരാൻ നമ്മള്‍ അനുവദിക്കില്ലെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.

- Advertisement -

മോദി സർക്കാർ അഞ്ച് വർഷം നീണ്ടുനിൽക്കില്ലെന്ന് സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് കൂട്ടിച്ചേർത്തു. “നിതീഷ് കുമാർ ബിഹാറിൽ 2024-ലോ 2025-ലോ തിരഞ്ഞെടുപ്പ് നടത്തിയേക്കാം. ആർജെഡിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ചില കടുത്ത തീരുമാനങ്ങൾ എടുക്കണമെങ്കിൽ ഞാൻ തയ്യാറാണെന്നും ” യാദവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

Popular this week