ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബിജെപിയുടെ സുപധാന ഘടക കക്ഷിയായ അപ്‌നാദള്‍ യോഗി സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. അതുപോലെ അപ്‌നാദള്‍ അധ്യക്ഷയായ അനുപ്രിയ പട്ടേല്‍ മുഖ്യമന്ത്രി യോഗം ആദിത്യനാഥിന് കത്തെഴുതിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് തോല്‍വിയോടെ യോഗി ആദിത്യനാഥ് അത്ര കരുത്തനല്ലാതായി മാറിയിരിക്കുകയാണ്. ബിജെപിയോ യോഗിയെ പ്രതീക്ഷിച്ചത് പോലെ യുപിയില്‍ ബിജെപിയുടെ തേരോട്ടം ഉണ്ടായില്ല. ഇതിന് പിന്നാലെ പിന്നോക്ക വിഭാഗങ്ങളെ യോഗി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് വ്യാപ പ്രചാരണം തന്നെ സമാജ് വാദി പാര്‍ട്ടിായയും കോണ്‍ഗ്രസും നടത്തിയിരുന്നു.
ഒബിസിസി-എസ്‌സി-എസ്ടി സ്ഥാനാര്‍ത്ഥികളെ അനുയോജ്യരല്ലെന്ന കാരണത്താല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിലാണ് അനുപ്രിയ പട്ടേല്‍ ആശങ്കയറിയിച്ചത്. ഇവരെ സുപ്രധാന പദവികളിലൊന്നും നിയമിക്കാത്തതിനെതിരെയാണ് അനുപ്രിയ പട്ടേല്‍ കത്തെഴുതിയത്. ഇക്കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് അനുപ്രിയയുടെ ആവശ്യം.
എസ്പിയുടെയും കോണ്‍ഗ്രസിന്റെയും ഈ പ്രചാരണമാണ് പിന്നോക്ക വിഭാഗങ്ങളെല്ലാം ഇന്ത്യ സഖ്യത്തിനൊപ്പം പോവാന്‍ കാരണം. യുപിയില്‍ നടക്കുന്നത് താക്കൂര്‍ ഭരണമാണെന്ന വിമര്‍ശനം നേരത്തെയുണ്ടായിരുന്നു. ഇത് രജ്പുത് വിഭാഗങ്ങളെ അടക്കം ചൊടിപ്പിച്ചിരുന്നു.
അതേസമയം നിരവധി പരാതികളാണ് തനിക്ക് ലഭിക്കുന്നതെന്ന് യോഗിക്ക് ജൂണ്‍ 27ന് അയച്ച കത്തില്‍ അനുപ്രിയ പറയുന്നു. പിന്നോക്ക വിഭാഗങ്ങളും, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുമെല്ലാം അവരെ നിരന്തരം തഴയുന്നതായി തന്നെ വിളിച്ച് പറയുന്നുണ്ടെന്നും അനുപ്രിയ പറഞ്ഞു.
നിരവധി മത്സര പരീക്ഷകളില്‍ അഭിമുഖം നടത്തിയ ശേഷമാണ് നിയമനം നടത്തുക. എന്നാല്‍ അഭിമുഖങ്ങളില്‍ ഈ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളില്‍ പലരും അനുയോജ്യരല്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതും പിന്നോക്ക വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട സീറ്റിലാണ് ഇങ്ങനെ നടക്കുന്നത്. ഒരാള്‍ പോലും തിരഞ്ഞെടുന്നില്ലെന്നും അനുപ്രിയ പറഞ്ഞു. സംവരണ സീറ്റുകളില്‍ നിയമനം നടത്താതെ വരുമ്പോള്‍ ഒഴിഞ്ഞ് കിടക്കുന്ന സംവരണം ഇല്ലാതെ വരുന്നവര്‍ക്കാണ് നല്‍കുന്നതെന്ന് അവര്‍ ആരോപിച്ചു.
മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പിന്നോക്ക വിഭാഗത്തിലെയും, ഒബിസി-പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിക്ക് അര്‍ഹതയുണ്ടായിട്ടും ഈ സ്ഥാനത്തിന് അനുയോജ്യമല്ലെന്നാണ് പ്രഖ്യാപിക്കുന്നത്. എന്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥികള്‍ നിരന്തരം തഴയപ്പെടുന്നതെന്ന കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലെന്ന് അനുപ്രിയ പറയുന്നു. സംവരണ സീറ്റുകളില്‍ ഒബിസി-പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളരെ തന്നെ നിയമിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.