23.9 C
Kottayam
Tuesday, November 26, 2024

ഹെയർ സ്റ്റെെൽ ചെയ്ത സ്ത്രീയുമായി അടിയായി; ഇഷ്ടമില്ലാതെ ഡാൻസ് ചെയ്തു; അന്ന് നടന്നത്; നവ്യ

Must read

കൊച്ചി:മലയാളികൾക്ക് പ്രിയങ്കരിയാണ് നടി നവ്യ നായർ. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന നവ്യക്ക് നേരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായി‌ട്ടുണ്ട്. ചിലപ്പോൾ ട്രോളുകളും വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ പേരിൽ നിരവധി ‌ട്രോളുകൾ വന്നു. ഇതേക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമയിൽ ഏറ്റവും കൂടുതൽ മേക്കപ്പിന്റെ ട്രോൾ കിട്ടിയ ആൾക്കാരിൽ ഒരാളാണ് ഞാൻ. എന്റെ ഓർമ ശരിയാണെങ്കിൽ ഞാൻ ഏഷ്യാനെറ്റിൽ ഒരു ഡാൻസ് പ്രോ​ഗ്രാം ചെയ്യുന്ന സമയത്ത് ട്രോളുകൾ വരുന്നതേയുള്ളൂ. തലേദിവസം എനിക്ക് ദുബായിൽ ഒരു ഷോയുണ്ടായിരുന്നു. അത് കഴിഞ്ഞ് വെളുപ്പാൻ കാലത്ത് എത്തി. ഡാൻസ് പ്രാക്ടീസ് ചെയ്തു. വീഡിയോ അയച്ച് തന്നിരുന്നു. ബേസിക് ഐഡിയ ഉണ്ട്. കലാ മാസ്റ്ററാണ് അന്നത്തെ കൊറിയോ​ഗ്രാഫർ. വേ​ഗം പഠിച്ചതിൽ കല അക്കയ്ക്ക് സന്തോഷം.

പക്ഷെ രാത്രിയിലെ ഉറക്കം ഫ്ലെെറ്റിനകത്തായതിനാൽ തീരെ ശരിയായില്ല. പ്രാക്ടീസിന്റെ തിരക്കിൽ ഉറങ്ങാൻ സമയവും ലഭിച്ചില്ല. മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് പോയി. ഓരോരുത്തരുടെയും പേരുണ്ടാവും. അതിനുള്ളിൽ പോയാണ് റെഡിയാവുക. അന്ന് എന്നെ മേക്കപ്പ് ചെയ്തയാളുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം പുള്ളി ​ഗംഭീര മേക്കപ്പ് ആർട്ടിസ്റ്റാണ്. നേരത്തെ പരിചയമുണ്ട്. എന്തുകാെണ്ടോ ഞങ്ങളുടെ ഭാ​ഗ്യ ദോഷം കൊണ്ട് അന്നത്തെ മേക്കപ്പ് അങ്ങനെയായതെന്ന് നവ്യ പറയുന്നു.

മേക്കപ്പ് ചെയ്യുന്ന സമയത്ത് ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ഫുൾ മേക്കപ്പ് ചെയ്ത് കഴിഞ്ഞ് നോക്കിയപ്പോൾ ഞാൻ ഞെട്ടി. ഭയങ്കരമായി വെളുത്തിരിക്കുന്നു. ചേട്ടാ ഒരുപാ‌ട് വെളുത്ത് പോയല്ലോ എന്ന് ഞാൻ പറഞ്ഞു. വിളറിയെ വെളുപ്പ്. കുറച്ചൊക്കെ തു‌ടച്ചു. കൂടുതൽ മോശഷമായത് ഹെയർ സ്റ്റെെൽ ചെയ്തപ്പോഴാണ്. ഒരു സ്ത്രീയാണ് ചെയ്തത്. അവരുടെ ഹെയർസ്റ്റെെലിൽ ഞാൻ ഹാപ്പിയല്ലായിരുന്നു.

അന്ന് അവരോട് സംസാരിച്ചു. ചെറിയ അടിയായി. തലയിൽ നൂറ് നൂറ്റമ്പത് സ്ലെെഡൊക്കെ വെച്ചപ്പോൾ ഞാൻ ഡെസ്പ് ആയി. നേരത്തെ റെഡിയായി. അവിടെ പോയി നിൽക്കുമ്പോൾ കല അക്ക വന്ന് നിന്നെ പോലെയുള്ള ആർട്ടിസ്റ്റുകളെ കണ്ട് പഠിക്കണം. രാവിലെ വന്ന് റിഹേഴ്സൽ ചെയ്തു. ഇപ്പോൾ റെഡിയായി ബാക്ക്സ്റ്റേജിൽ നിൽക്കുന്നു. ഇതൊക്കെ വലിയ കാര്യമാണെന്ന് പറഞ്ഞു.

ഡാൻസ് ചെയ്തു. ഇഷ്ടപ്പെട്ടില്ലെങ്കിലും ചെയ്ത് തിരിച്ച് വന്നു. ട്രോളായത് അറിയുന്നത് അജു വർ​ഗീസ് അയച്ച് തന്നപ്പോഴാണെന്നും നവ്യ പറയുന്നു. ഇല്ല, ഇല്ല മരിച്ചിട്ടില്ല, മൈക്കൽ ജാക്സൺ മരിച്ചിട്ടില്ല. ജീവിക്കുന്നു നവ്യയിലൂടെ എന്നായിരുന്നു ട്രോൾ.

അന്ന് ട്രോൾ ശീലമില്ല. മാനസികമായി തളർന്ന് പോയി. ഒരു കൈയബദ്ധമൊക്കെ എല്ലാവർക്കും പറ്റും. എനിക്കത്ര കളർ ഇല്ല. നിങ്ങൾക്കും എനിക്കും അതറിയാം. അത് ഉണ്ടെന്ന് സ്ഥാപിക്കാൻ ഞാൻ എവിടേക്കും പോയിട്ടുമില്ല. പക്ഷെ കാക്കയെ പോലെ കരിക്കട്ടയെ പോലെ എന്നൊക്കെയുള്ള കമന്റുകൾ വരുമ്പോൾ വിഷമം തോന്നുമെന്നും നവ്യ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week