24.3 C
Kottayam
Monday, November 25, 2024

‘അമ്മ’യെ നയിക്കാന്‍ ഉണ്ണിമുകുന്ദനും, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; നിയമനം താക്കോൽ സ്ഥാനത്ത്

Must read

കൊച്ചി: മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ നേതൃനിരയിലേക്ക് ഉണ്ണി മുകുന്ദനും. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

എന്നാല്‍ മറ്റാരെങ്കിലും മത്സരിക്കാനുണ്ടായേക്കും എന്നായിരുന്നു വിവരം. എന്നാല്‍ മറ്റാരും ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാതിരുന്നതോടെ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തെത്തുന്നത്. നേരത്തെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാമതും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും മറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിക്കുകയായിരുന്നു എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതാണ് നല്ലത് എന്ന ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു ഇത്. പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മോഹന്‍ലാല്‍ മറ്റുള്ളവരുടെ അഭിപ്രായം മാനിച്ചാണ് തുടരുന്നത്.

25 വര്‍ഷത്തോളമായി ഭാരവാഹിത്വത്തിലുണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമാനങ്ങള്‍ ഒഴിയുന്ന തിരഞ്ഞെടുപ്പാണിത്. അതിനാല്‍ മോഹന്‍ലാല്‍ കൂടി പെട്ടെന്ന ഭാരവാഹിത്വത്തില്‍ നിന്ന് മാറേണ്ടതില്ല എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അതേസമയം ഇടവേള ബാബു ഒഴിയുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത് എന്നാണ് വിവരം. കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും മത്സരിക്കുന്നു.

കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 30 നാണ് തിരഞ്ഞെടുപ്പ് നടക്കുക. 17 അംഗ ഭരണ സമിതിയാണ് അമ്മക്ക് ഉള്ളത്. ഇതില്‍ നാല് പേര്‍ വനിതകളായിരിക്കണം എന്നാണ് നിയമാവലിയില്‍ പറഞ്ഞിരിക്കുന്നത്. ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പേര്‍ വനിതകളാണ്. അതിനാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യത്തിന്റെ എണ്ണം നിശ്ചയിക്കുന്നത് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോന്‍, മണിയന്‍ പിള്ള രാജു, ലെന, ലാല്‍, വിജയ് ബാബു, സുധീര്‍, ജയസൂര്യ എന്നിവര്‍ ഇത്തവണ മത്സരിക്കുന്നില്ല. അമ്മയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ഇതില്‍ ആജീവനാന്ത അംഗങ്ങളായി 394 പേരും ഓണററി അംഗങ്ങളായി 112 പേരുമാണ് ഉള്ളത്. ഓണററി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരിക്കും.

എന്നാല്‍ ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല. 2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി.

എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടുകയും ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിച്ച നിവിന്‍ പോളിയും ആശ ശരത്തും ഹണി റോസും തോല്‍ക്കുകയും ചെയ്തു. 1994 ല്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്സ് എന്ന അമ്മ സംഘടനയുടെ ആദ്യ പ്രസിഡന്റ് എംജി സോമനും സെക്രട്ടറി ടിപി മാധവനുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും...

Popular this week