30.5 C
Kottayam
Saturday, October 5, 2024

എട്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; വികാസ് ദുബെയ്ക്ക് പൊലീസില്‍ നിന്ന്‌ സഹായം ലഭിച്ചതായി മൊഴി

Must read

കാണ്‍പൂര്‍:ഉത്തർപ്രദേശിലെ കാൺപൂരിൽ ഡി.വൈ.എസ്.പിയടക്കം എട്ടു പൊലീസുകാരെ വെടിവച്ചു കൊന്ന സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയതായി മൊഴി. ഇന്നലെ രാവിലെ പിടിയിലായ ദുബെയുടെ കൂട്ടാളികളില്‍ ഒരാളായ ദയാശങ്കര്‍ അഗ്നി ഹോത്രിയാണ് പൊലീസിന് ഇതു സംബന്ധിച്ച മൊഴി നല്‍കിയിരിക്കുന്നത്.

എന്‍കൗണ്ടര്‍ നടക്കുമ്ബോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്ബോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്.

ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്ബി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്. വികാസ് ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ദ്ധിപ്പിച്ച്‌ കാണ്‍പൂര്‍ പൊലീസ്. 50000ല്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക ഉയര്‍ത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധസംഘം; 2 ഐഡിഎഫ് സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്:∙ ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ...

Popular this week