25.8 C
Kottayam
Wednesday, October 2, 2024

സഞ്ജുവിനെ കളിയ്ക്കിറക്കുമോ? പാകിസ്താനെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Must read

ന്യൂയോര്‍ക്ക്‌:ടി20 ലോകകപ്പിലെ ത്രില്ലറില്‍ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസം രോഹിത് ശര്‍മയ്ക്കും സംഘത്തിനുമുണ്ട്. ഇന്ത്യൻ ടീമിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ പ്രത്യേകിച്ച് മലയാളി ആരാധകരുടെ ഏറ്റവും വലിയ ചോദ്യം മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ ആദ്യ ഇലവനിൽ ഇടം പിടിക്കുമോ എന്നതാണ്.

സന്നാഹ മത്സരത്തിൽ ഓപ്പണറായി താരത്തിന് അവസരം ലഭിച്ചെങ്കിലും ഒരു റൺസ് മാത്രമെടുത്ത് പുറത്തതാകുകയായിരുന്നു. അതിനു ശേഷം താരത്തിന് അയര്ലണ്ടിനെതിരെ മത്സരിക്കാൻ അവസരം ലഭിച്ചതുമില്ല. രോഹിത്തിന് പകരം ഓപ്പണിങ്ങിൽ ഇറങ്ങുമെന്ന് ലോകകപ്പിന് മുൻപ് കരുതിയിരുന്ന ജയ്‌സ്വാലിന് പകരം വിരാട് കോലിയാണ് ആദ്യ മത്സരത്തിൽ ഓപ്പണറായത്.

കോലിയുടെ മൂന്നാം നമ്പറിൽ റിഷബ് പന്ത് കളിക്കുകയും മത്സരത്തിൽ പുറത്തകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഇന്നിംഗ്സ് പുറത്തെടുക്കുകയും ചെയ്തിരുന്നു. സന്നാഹ മത്സരത്തിൽ അർധ സെഞ്ചുറിയും കൂടെ കൂട്ടി പന്ത് .

ഏത് പൊസിഷനിലും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് താനെന്ന് അണ്ടർ 19 നാളുകൾ മുതൽ തെളിയിച്ചിട്ടുണ്ടെങ്കിലും മൂന്നാം നമ്പറിൽ കൂടുതൽ തിളങ്ങിയിട്ടുള്ള സഞ്ജു മൂന്നാം നമ്പറിലെത്തുമെന്ന് കരുതിയതായിരുന്നു ആരാധകർ.

ഇനി പാകിസ്താനെതിരെ ആദ്യ ഇലവനിൽ സഞ്ജുവെത്തണമെങ്കിൽ ടീമിൽ ബൗളിംഗ് കൂടി സാധ്യാമാണ് എന്നുള്ളത് കൊണ്ട് ഓൾ റൗണ്ടറായി ഇടം നേടിയ ശിവം ദുബൈയെ ആദ്യ ഇലവനിൽ നിന്ന് മാറ്റണം. ദുബൈ ഉൾപ്പെടെ കഴിഞ്ഞ മത്സരത്തിൽ 7 ബൗളിംഗ് ഓപ്ഷനുകൾ ടീമിനുണ്ടായിരുന്നു.’ ബൗൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചതുമില്ല.

ശിവം ദുബൈയെ ഒഴുവാക്കുകയെന്ന സാധ്യതയിലേക്ക് ടീം പോകുകയും വിന്നിങ് കോമ്പിനെഷൻ നില നിർത്താതിരിക്കുകയും ചെയ്യുമോ എന്ന് കണ്ടറിയാം. ഇനി ആദ്യം ഇലവനിൽ ഇടം നേടിയാൽ തന്നെ സഞ്ജുവിന് തന്റെ പ്രിയപ്പെട്ട മൂന്നാം നമ്പർ ലഭിക്കാനും ഇടയില്ല. ഫിനിഷർ റോളിലായിരിക്കും വിക്കറ്റ് കീപ്പർ ബാറ്ററായി മൂന്നാം നമ്പറിൽ പന്ത് തന്നെ തുടരും . ശ്രീശാന്ത് 2007 ടി20 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി ആദ്യ ഇലവനിൽ കളിച്ചിരുന്നു. മറ്റൊരു മലയാളി താരം ലോകകപ്പ് ടീമിൽ ഇടം നേടുമ്പോൾ വാട്ടർ ബോയ് ആയി ഒതുങ്ങേണ്ടി വരികയെന്നത് അത്രമേൽ വേദനിപ്പിക്കുന്നത് തന്നെയാണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

Popular this week