24.5 C
Kottayam
Sunday, October 6, 2024

ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം

Must read

കൊല്ലം : ഈ വർഷത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരാനിരിക്കെ ട്രോളിങ് ബോട്ടുകൾ തീരത്തെത്തി വലയഴിച്ച് അറ്റകുറ്റപ്പണികൾക്കായി യാർഡുകളിലേക്കും കായലിൽ ബോട്ട് കെട്ടിയിടുന്ന ഇടങ്ങളിലേക്കും മാറ്റിത്തുടങ്ങി. കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകൾക്ക് 24 മണിക്കൂർ സമയംകൂടിയാണ് അധികമായി അനുവദിക്കുക.

തിങ്കളാഴ്ചയോടെ എല്ലാ ബോട്ടുകളും നീണ്ടകര പാലത്തിനു കിഴക്ക് കായലിൽ എത്തിക്കും. പാലത്തിന്റെ സ്പാനുകൾ ബന്ധിപ്പിച്ച്‌ ചങ്ങലയിടുന്നതോടെ ട്രോളിങ് നിരോധനം നിലവിൽവരും. ഇനി 52 ദിവസം പരമ്പരാഗത വള്ളങ്ങളിലെ മത്സ്യബന്ധനം മാത്രം. ജൂലായ്‌ 31-ന്‌ രാത്രി 12-നുശേഷം ചങ്ങല നീക്കംചെയ്യും. ട്രോളിങ്‌ നിരോധനം അവസാനിക്കുന്ന ജൂലായ്‌ 31-ന് എല്ലാ ബോട്ടുകൾക്കും ഒരുമിച്ച് ഇന്ധനം നിറയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ നിരോധനം അവസാനിക്കുന്നതിനു മൂന്നുദിവസം മുൻപ് ഡീസൽ ബങ്കുകൾ തുറക്കാൻ നടപടി സ്വീകരിക്കും.

700 ട്രോളിങ് ബോട്ടുകളാണ് കൊല്ലത്തുള്ളത്. കേരളത്തിൽ 3,300 ബോട്ടുകളും. മത്സ്യസമ്പത്ത് നിലനിർത്തുന്നതിനായി നടപ്പാക്കുന്ന നിരോധനത്തോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ എൻ.ദേവിദാസ് അഭ്യർഥിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും ചേർന്നുള്ള അവലോകനയോഗം കഴിഞ്ഞദിവസം നടന്നിരുന്നു. അതുപ്രകാരം എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ തീരമേഖലകളിലെ ഡീസൽ പമ്പുകൾ ജൂലായ്‌ 28 വരെ അടച്ചിടണം. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക് പ്രവർത്തിക്കാം.

ജില്ലയിൽനിന്ന് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധന യാനങ്ങൾ ട്രോളിങ് നിരോധനത്തിനു മുന്നോടിയായി തീരം വിടണം. മത്സ്യബന്ധനയാനങ്ങൾക്ക് അഷ്ടമുടിക്കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്ജെട്ടികളിലോ വാർഫുകളിലോ ലാൻഡിങ് അനുമതി നൽകരുതെന്നും യോഗത്തിൽ നിർദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week