കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിലെ ജീവനകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ലുലു അധികൃതര്‍. ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഇത്തരത്തില്‍ രോഗ സ്ഥിരീകരണം വന്നാല്‍ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലു മാള്‍ അധികൃതരും പ്രമുഖ വാര്‍ത്ത മാധ്യമങ്ങളിലുടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലുലു മാള്‍ അധികൃതര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News