24.9 C
Kottayam
Friday, October 18, 2024

ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും; വീണ്ടും വിവാദ പ്രസംഗവുമായി നരേന്ദ്ര മോദി

Must read

ഭോപ്പാല്‍: രാജ്യത്ത് കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ കായിക മേഖലയിലും ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതമാണ് കായികതാരങ്ങളുടെ സ്ഥാനം നിശ്ചയിക്കുകയെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രിയുടെ ആരോപണം.

‘ക്രിക്കറ്റ് ടീമില്‍ ആരുവേണമെന്നും വേണ്ടെന്നും കോൺ​ഗ്രസ് തീരുമാനിക്കും. ഞാന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 1947ല്‍ രാജ്യത്തെ എന്തുകൊണ്ട് മൂന്നായി വിഭജിച്ചു? ഈ രാജ്യം മുഴുവന്‍ പാകിസ്താന്‍ ആക്കാനും ഇന്ത്യയെ ഇല്ലാതാക്കാനും കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു’- മോദി ആരോപിച്ചു.

താന്‍ ജീവിച്ചിരിക്കുന്ന സമയത്തോളം ഇന്ത്യയെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ല. എന്‍ഡിഎ സര്‍ക്കാരിന് 400 സീറ്റുകള്‍ നല്‍കണം. അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 കോണ്‍ഗ്രസ് വീണ്ടും കൊണ്ടുവന്നേക്കും. ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് ഇപ്പോഴും നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നത്. ലോകം മുഴുവന്‍ മുസ്ലീം വിഭാഗങ്ങള്‍ മാറ്റങ്ങള്‍ വരുത്തുന്നു. രാജ്യത്തിന്റെ കാര്യത്തില്‍ 100 ശതമാനം ഗ്യാരന്റി താന്‍ നല്‍കുന്നുവെന്നും മോദി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week