30.5 C
Kottayam
Friday, October 18, 2024

സിക്സ് മാത്രമല്ല, നിർണായക വൈഡും തന്നില്ല;രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല

Must read

ഡൽഹി: ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ പുറത്താകൽ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സഞ്ജുവിന്റെ വിക്കറ്റിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. എന്നാൽ സിക്സ് മാത്രമല്ല രാജസ്ഥാൻ റോയൽസിന് നിർണായകമായ ഒരു വൈഡ് കൂടെ നിഷേധിക്കപ്പെട്ടിരുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിൽ 19-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. റാസിഖ് സലാം എറിഞ്ഞ അവസാന പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. അമ്പയർ വൈഡ് വിധിക്കാതിരുന്നതോടെ റോവ്മാൻ പവൽ റിവ്യൂ നൽകി. മുമ്പിൽ നിന്നുള്ള റീപ്ലേയിൽ പന്ത് വൈഡ് വരയിലൂടെ പോകുന്നത് കാണാം. എന്നാൽ പിന്നിൽ നിന്ന് കാണിച്ച റീപ്ലേയിൽ പന്ത് വൈഡ് ലൈന് ഉള്ളിലാണ്.

പിന്നിൽ നിന്ന് കാണിച്ച റിപ്ലേയിൽ റോവ്മാൻ പവലിന്റെ സ്റ്റാൻഡിം​ഗ് രീതിയിൽ ഉൾപ്പടെ വ്യത്യാസം വരുന്നുണ്ട്. തൊട്ടുമുമ്പത്തെ പന്ത് കാട്ടി ​അധികൃതർ ക്രിക്കറ്റ് ആരാധകരെ കബളിപ്പിച്ചെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിലെ ഓരോ പന്തും നിർണായകമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള കൃത്രിമത്വം ക്രിക്കറ്റിൽ നടക്കുന്നതെന്നും വാദം ഉയരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

Popular this week