തിരുവനന്തപുരം: പള്ളിത്തുറയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) നെയാണ് കാണാതായത്. കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. നാലു സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിൻ കടലിലകപ്പെട്ടു. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു.
പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News