25.2 C
Kottayam
Sunday, May 19, 2024

യുവതിയും യുവാവും പള്ളാത്തുരുത്തി പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടുന്നത് കണ്ടെന്ന് ലോറി ഡ്രൈവർ; തിരച്ചിൽ

Must read

ആലപ്പുഴ: കുട്ടനാട് പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് രണ്ടുപേർ ആറ്റിലേക്ക് ചാടുന്നത് കണ്ടതായി പോലീസിനെ അറിയിച്ചത്.

30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ് ലോറി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തെതുടര്‍ന്ന് സ്കൂബ ടീമും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങാനാശ്ശേരി പാതയിലാണ് പള്ളാതുരുത്തി പാലം സ്ഥിതി ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week