23.8 C
Kottayam
Monday, May 20, 2024

ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി ബസിന് തീപിടിച്ചു;യുപിയില്‍ 5 മരണം(വിഡിയോ)

Must read

ഗാസിപുര്‍: ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ബസിനു തീ പിടിച്ചുണ്ടായ അപകടത്തില്‍ 5 മരണം. 10 പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റതായാണു വിവരം. ബസ് പൂര്‍ണമായും കത്തി നശിച്ചു. വിവാഹസംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.

വിവാഹം നടക്കുന്ന ക്ഷേത്രത്തിലേക്കു പോകുന്ന വഴിക്കായിരുന്നു അപകടം. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നതു വിഡിയോയില്‍ കാണാം. നാട്ടുകാരും അഗ്‌നിരക്ഷാസേന ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week