25.4 C
Kottayam
Sunday, October 6, 2024

‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്ന് പിന്മാറും; ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികം’

Must read

തൃശൂര്‍: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരത്തില്‍നിന്നു പിന്മാറുമെന്നു തൃശൂരിലെ സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍. ചുവരെഴുതിയതും പോസ്റ്റര്‍ ഒട്ടിച്ചതും സ്വാഭാവികമാണെന്നും തൃശൂരില്‍ ആരു മത്സരിച്ചാലും പൂര്‍ണ പിന്തുണയെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂരില്‍ ഇക്കുറി കോണ്‍ഗ്രസ് പരിഗണിക്കുന്നതു കെ.മുരളീധരനെയാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു ടി.എന്‍.പ്രതാപന്റെ പ്രതികരണം.

കേരളത്തിലെ ഏറ്റവും മികച്ച കോൺഗ്രസ് നേതാക്കന്മാരിൽ ഒരാളാണ് കെ.മുരളീധരനെന്നും ലീഡർ കെ.കരുണാകരന്റെ മകനെന്ന എല്ലാ ഗുണങ്ങളും അതിന്റെ എല്ലാ നേതൃത്വപരമായ മിടുക്കും മുരളീധരനുണ്ടെന്നും പ്രതാപൻ പറഞ്ഞു. തലയെടുപ്പുള്ള നേതാവാണ് മുരളീധരനെന്നും പ്രതാപൻ പറഞ്ഞു. 

‘‘സ്ഥാനാർഥിത്വത്തിൽ തീരുമാനമായിട്ടില്ല. ചർച്ചകൾ നടക്കുകയാണ്. ഓപ്പറേഷൻ താമരകളെ അതിജീവിക്കാനുള്ള വൈഭവം കോൺഗ്രസ് പാർട്ടിക്കുണ്ട്. എന്നെപ്പോലെ നിസ്സാരനായ ഒരാളെ ഇന്ത്യയിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനായി മാറ്റിയത് കോൺഗ്രസാണ്. കോൺഗ്രസാണ് ജീവാത്മാവും പരമാത്മാവും. തൃശൂര്‍ ഒരു കാരണവശാലും ബിജെപിക്കും എൽഡിഎഫിനും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല’’.– പ്രതാപൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

Popular this week