തിരുവനന്തപുരം : ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ടാണ് ഇരുവിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടിയത്. നേരത്തെയുണ്ടായിരുന്ന തർക്കങ്ങളെത്തുടർന്നാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ രണ്ടു വീതം കെ.എസ്.യു., എസ്.എഫ്.ഐ. പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്.
ലോ കോളേജിൽ യൂണിയൻ ഭരണത്തിൽ ഇരുവിഭാഗത്തിനും പ്രാതിനിധ്യമുണ്ട്. യൂണിയൻ പരിപാടികൾ സംഘടിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളും സംഘർഷത്തിനു കാരണമായിട്ടുണ്ട്. സംഭവമറിഞ്ഞ് മ്യൂസിയം പോലീസ് സ്ഥലത്തെത്തി. സംഘർഷത്തെത്തുടർന്ന് കോളേജിന് ചൊവ്വാഴ്ച അവധി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News