24.6 C
Kottayam
Monday, October 7, 2024

തമിഴ്നാട്ടിൽ പ്രളയം: യാത്രക്കാർ ശ്രദ്ധിക്കുക, കേരളത്തിൽ നിന്നുള്ള ഈ ട്രെയിനുകൾ റദ്ദാക്കി

Must read

ചെന്നൈ: കനത്ത മഴയെ തുടർന്നു തെക്കൻ തമിഴ്നാട് പ്രളയത്തിൽ മുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇന്ന് 23 ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പൂർണമായും ഭാഗികമായും റദ്ദാക്കിയവയിൽ കേരളത്തിൽനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും ഉൾപ്പെടുന്നു. ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 22627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം എക്സ്പ്രസ്
  • ട്രെയിൻ നമ്പർ 22628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി എക്സ്പ്രസ്
  • ട്രെയിൻ നമ്പർ 16792 പാലക്കാട് – തിരുനെൽവേലി എക്സ്പ്രസ്

Tamilnadu Flood: പ്രളയക്കെടുതിയിൽ തമിഴ്നാട്; മരണം 3 , ട്രെയിനുകൾ റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • ട്രെയിൻ നമ്പർ 16731 പാലക്കാട് – തിരുച്ചെന്തൂർ എക്സ്പ്രസ് ഡിണ്ടിഗലിനും തിരുച്ചെന്തൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കി.
  • ട്രെയിൻ നമ്പർ 16127 ചെന്നൈ – എഗ്മോർ ഗുരുവായൂർ എക്സ്പ്രസ് തിരുച്ചിറപ്പള്ളിക്കും ഗുരുവായൂരിനുമടയിൽ ഭാഗികമായി റദ്ദാക്കി.

തിങ്കളാഴ്ച വന്ദേ ഭാരത് അടക്കം 17 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കിയിരുന്നു. തിരുനെൽവേലിയിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. മണ്ണിടിച്ചിലിനെ തുടർന്ന് ട്രാക്കിന് കേടുപാട് സംഭവിച്ചതോടെ തിരുനെൽവേലി – തിരുച്ചെന്തൂർ സെക്ഷനിലെ ട്രെയിൻ ഗതാഗതം പൂർണമായും റദ്ദാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് തിരുച്ചെന്തൂർ – ചെന്നൈ എക്സ്പ്രസ് 20 മണിക്കൂറോളം ശ്രീവൈകുണ്ഠത്ത് കുടുങ്ങി. ഇതോടെ 800 ഓളം യാത്രക്കാർ ദുരിതത്തിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഓപ്പണറായി തിളങ്ങി സഞ്ജു ,ഫിനിഷറായി ഹാര്‍ദിക്! ആദ്യ ടി20യില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു....

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും...

മലയാളി വൈദികന്‍ കര്‍ദിനാള്‍ പദവിയിലേക്ക്; മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ഉള്‍പ്പെടെ 20 പേരെ കര്‍ദിനാള്‍മാരായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

കോട്ടയം: മലയാളി വൈദികനെ കര്‍ദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെയാണ് കര്‍ദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം...

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

Popular this week