32.4 C
Kottayam
Monday, September 30, 2024

നിയമനം ചോദ്യം ചെയ്യാൻ അവർ ആര്?;എസ്എഫ്ഐ പ്രതിഷേധം അവഗണിച്ച് ഗവർണർ കാലിക്കറ്റ് ക്യാമ്പസിൽ

Must read

കോഴിക്കോട് : എസ്എഫ്ഐയുടെ പ്രതിഷേധം അവഗണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ. പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗവർണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളിൽ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത്  എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. 

പ്രതിഷേധത്തെ പൂർണമായും അവഗണിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവർണർ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു. ക്യാമ്പസിലെ കാവിവത്കരമെന്ന എസ് എഫ് ഐ ആരോപണത്തിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ മറുപടി. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്ന് എൻ്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്? ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ? ഖുർആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും ഗവർണർ പറഞ്ഞു. 

ഡൽഹിയിൽ നിന്ന് വൈകിട്ട് ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ അകത്തുകയറ്റില്ലെന്ന് വ്യക്തമാക്കി എസ്എഫ്ഐ പ്രവർത്തകർ സമരം തുടരുന്നതിനിടെയാണ് കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഗവർണർ അകത്തു പ്രവേശിച്ചത്. വന്‍ പൊലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിലൂടെയാണ്  ഗവർണർ അകത്തുകടന്നത്. ഇതിനെതിരെ എസ്എഫ്ഐ പ്രവർത്തർ സർവകലാശാലാ കവാടത്തിൽ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവർണ്ണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. പൊലീസ് ബന്തവസ്സിനിടെയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ വൈകിട്ട് കറുത്ത ബാനറുയർത്തി. ‘സംഘി ഗവർണ്ണർ തിരിച്ച് പോവുക’എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്. 

മറ്റന്നാൾ ക്യാമ്പസിൽ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവർണ്ണറുടെ സ‍ർവ്വകലാശാലയിലെ പ്രധാന പരിപാടി. എസ്എഫ്ഐയുമായി നേരിട്ട്  ഏറ്റുമുട്ടാൻ തന്നെയാണ് ഗവർണ്ണർ സ‍ർവ്വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ കനത്ത പോലിസ്  സുരക്ഷ ഗവർണ്ണർക്ക് ഒരുക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week