24.1 C
Kottayam
Monday, September 30, 2024

കാത്തിരിപ്പിന് വിരാമം: മിമിക്രി ഇനി സർക്കാർ അംഗീകൃത കലാരൂപം

Must read

തിരുവനന്തപുരം: മിമിക്രിയെ കലാരൂപമായി (Mimicry) അംഗീകരിച്ച് സർക്കാരിന്റെ ഉത്തരവ് (government recognized art form). കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതിയാണ് സർക്കാർ അംഗീകരിച്ചത്. ‌മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായി ഉയരുന്ന ആവശ്യമാണ്.

സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ എസ് പ്രസാദിനെ ഭരണസമിതിയായ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നു. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്.ഈ സാഹചര്യത്തിൽ മിമിക്രി കലാകാരന്മാർക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറൽ കൗൺസിലിൽ പ്രാതിനിധ്യം കിട്ടും.

മറ്റു കലാരൂപങ്ങൾക്ക് അക്കാദമി ഏർപ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും മിമിക്രി മേഖലയിലെ കലാകാരന്മാർക്കും പരിഗണന കിട്ടും. വിനോദത്തിനായി, ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ അനുകരിക്കാനുള്ള കഴിവിനെയാണ് മിമിക്രിയായി അക്കാദമിയുടെ നിയമാവലിയിൽ ചേർത്തത്.മിമിക്രിയെ കലാരൂപമായി അംഗീകരിച്ചതിൽ സന്തോഷമറിയിച്ചുകൊണ്ട് നിരവധി കലാകാരന്മാർ രം​ഗത്തെത്തിയിട്ടുണ്ട്.

‘കലോത്സവങ്ങളിൽ മറ്റുകലകൾക്കൊപ്പം മിമിക്രിയെ നേരത്തേതന്നെ അംഗീകരിച്ചിരുന്നു. സംഗീതനാടക അക്കാദമിയിൽ ഇടമില്ലാതിരുന്നതിൽ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങളുടെ ആ സങ്കടത്തിനാണ് പരിഹാരമായിരിക്കുന്നത്. ‘മാ’യുടെ പ്രവർത്തനങ്ങൾക്കും പ്രചോദനമാകും‘, – ചലചിത്ര നടനും മിമിക്ര താരവുമായ ടിനി ടോം പറഞ്ഞു.

‘13 വർഷംമുമ്പ് സംഗീതനാടക അക്കാദമി കൗൺസിൽ അംഗമായിരിക്കെയാണ് മിമിക്രിയെ മറ്റുകലാരൂപങ്ങൾക്കൊപ്പം പരിഗണിക്കണമെന്ന ആവശ്യമുയർത്തിയത്. അന്നത്തെ സാംസ്‌കാരികമന്ത്രി എം.എ. ബേബിക്ക് ഈ ആവശ്യമുയർത്തി കത്തുനൽകുകയും ചെയ്തു. പക്ഷേ, പിന്നീടാണ് മിമിക്രിക്കുള്ള പുരസ്‌കാരം സാങ്കേതികനൂലാമാലകളിൽ കുടുങ്ങിയത്. ബൈലോ ഭേദഗതി സർക്കാർ അംഗീകരിച്ചതോടെ ഞങ്ങളുടെ അധ്വാനം ഫലംകണ്ടതിലുള്ള അതിയായ അഭിമാനവും സന്തോഷവുമുണ്ട്‘, – കെ എസ് പ്രസാദ് (സംഗീതനാടക അക്കാദമി അംഗം, മിമിക്രി കലാകാരൻ).

‘വേദികളിൽ കിട്ടിയ കൈയടികളെ വലിയ അംഗീകാരമായാണ് കാണുന്നത്. എന്നാൽ, അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പുരസ്‌കാരങ്ങളും. മിമിക്രി അംഗീകരിക്കപ്പെടുന്നതോടെ ഞങ്ങൾ ഒരുപാടുപേർകൂടിയാണ് അംഗീകരിക്കപ്പെടുന്നത്‘- മഹേഷ് കുഞ്ഞുമോൻ (മിമിക്രി കലാകാരൻ)

അക്കാദമി അംഗീകരിച്ച മറ്റ് കലാരൂപങ്ങൾസംഗീതം (വായ്‌പ്പാട്ട്‌ ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങൾ), വിവിധ നൃത്തങ്ങൾ, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ), നാടൻകലാരൂപങ്ങൾ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്ക്ക, ക്ഷേത്രകലകൾ തുടങ്ങിയ കലാരൂപങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

Popular this week