31.1 C
Kottayam
Sunday, November 24, 2024

തീവ്രവാദിയാക്കാന്‍ ഭരണകൂടം ശ്രമിച്ചു, ഈ അവസ്ഥയിലെത്തിച്ചത് എസ്‌എഫ്‌ഐ’;ആത്മഹത്യാ ശ്രമം നടത്തിയ അലന്‍ ഷുഹൈബിന്റെ കുറിപ്പ്

Must read

കൊച്ചി: അവശനിലയില്‍ കണ്ടെത്തിയ പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കൊച്ചിയിലെ ഫ്ലാറ്റില്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ അലൻ.

സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്’ അലൻ ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് അലൻ വാട്സ്‌ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നുവെന്നും വിമര്‍ശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറയുന്നു. ,അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഫോര്‍ട്ട്കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

കൊച്ചി:ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി...

മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് 14 കാരൻ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു....

വനിതാ എസ്‌പിയെ പീഡിപ്പിച്ച കേസ്; മുൻ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

ചെന്നൈ: പീഡനക്കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാത്ത മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.മുരുകനെതിരെ ചെന്നൈ സൈദാപേട്ട് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കുറ്റവിമുക്തനാക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളിയതോടെയാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ...

മലയാളി യുവതിക്ക് യുകെയില്‍ ജയില്‍ ശിക്ഷ., കോടതിവിധി കാറിടിച്ച് 62 വയസ്സുകാരി മരിച്ച കേസില്‍

ലണ്ടൻ :യുവതിയെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയെന്നു ചാര്‍ജ് ചെയ്ത കേസില്‍ മലയാളി വനിതയ്ക്ക് ജയില്‍ ശിക്ഷ. 42 വയസ്സുകാരിയായ സീന ചാക്കോയാണു പ്രതി. ചെസ്റ്റര്‍ ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്....

ഇന്ത്യ ഒരു ദിവസം കൊണ്ട് എങ്ങനെയാണ് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്; കാലിഫോർണിയയിൽ ഇപ്പോഴും തീര്‍ന്നിട്ടില്ല; പ്രശംസിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ വാനോളം പുകഴ്ത്തി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‘ഒരു ദിവസം കൊണ്ട്‌ എങ്ങനെയാണ് ഇന്ത്യ 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവച്ച...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.