32.3 C
Kottayam
Tuesday, October 1, 2024

ലീ​ഗ് നേതാക്കളെ സുധാകരൻ ഫോണിൽ വിളിച്ചു;പരാമർശം ലീ​ഗിനെക്കുറിച്ചല്ലെന്നും വിശദീകരണം

Must read

തിരുവനന്തപുരം: സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ ലീ​ഗ് പങ്കെടുക്കുമെന്ന ഇ‍ടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടിയിൽ അമർഷം രേഖപ്പെടുത്തി ലീ​ഗ്. പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീ​ഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരൻ. നേതാക്കളെ കെ. സുധാകരൻ ഫോണിൽ വിളിക്കുകയും പരാമർശം ലീ​ഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.

പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രം​ഗത്തെത്തിയിരുന്നു. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നായിരുന്നു സലാമിന്റെ പ്രതികരണം. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. 

വരുന്ന ജന്മം പട്ടിയാകുന്നിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നും ഇന്നലെ പ്രതികരണത്തിനിടെ സുധാകരന്‍ ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.

സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമാണ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ  സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി,  ഇല്ലെങ്കിൽ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസില്‍ കോൺഗ്രസിന്‍റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗവർണറുടെ ഷാളിന് തീപിടിച്ചു;സംഭവം ആശ്രമത്തിലെ ചടങ്ങിനിടെ

പാലക്കാട്: പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു.  നിലവിളക്കിൽ നിന്നുമാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല....

‘നിങ്ങൾക്ക് അത്ര താല്‍പ്പര്യമില്ല’ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയോട് സുപ്രീം കോടതി

ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന ഹർജിയെ എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് താത്പര്യത്തോടെയല്ല കാണുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ഹൃഷികേഷ് റോയ്, എസ് വി...

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

Popular this week