25.5 C
Kottayam
Saturday, June 6, 2026

സിപിഎമ്മിന്റേത് തൊരപ്പൻ പണി, മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനം ലീഗെടുക്കില്ല- കെ. മുരളീധരൻ

Must read

തിരുവനന്തപുരം: മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു സമീപനവും മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് നൂറുശതമാനം ഉറപ്പാണെന്ന് കെ. മുരളീധരന്‍ എം.പി. സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിളിക്കുന്നത് വിളിക്കുന്നവരുടെ ഇഷ്ടമാണെന്ന് പറഞ്ഞ കെ. മുരളീധരന്‍, മുസ്‌ലിം ലീഗ് നാളെ മറുപടി കൊടുക്കുമെന്നാണ് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘കെ. സുധാകരന്‍ പറഞ്ഞത് പഴഞ്ചൊല്ലാണ്. അത് ചിലര്‍ക്ക് ഇഷ്ടമാവില്ല. അതിന് അത്രയേറെ ഗൗരവം കൊടുക്കേണ്ട കാര്യമില്ലെന്നും കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. ‘തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് സി.പി.എമ്മിന് മനസിലായി. അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ കയറി തിരിപ്പന്‍ പണിയുണ്ടാക്കുക, തുരക്കുന്ന പണിയുണ്ടല്ലോ, തൊരപ്പന്‍ പണി, ആ പണിയെടുക്കുകയാണ്. ഇപ്പോള്‍ തൊരപ്പനെ പിടിക്കാനുള്ള ഒരുപാട് സംവിധാനങ്ങള്‍ രാജ്യത്തുണ്ട്. ഈ പണി ഇവിടെ ഏല്‍ക്കില്ല’, അദ്ദേഹം പരിഹസിച്ചു.

‘പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്നാണ് പി. മോഹനന്‍ പറഞ്ഞത്. മോഹനന്‍ മാഷ് പത്രം വായിക്കാറില്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉപാധികളില്ലാത്ത പിന്തുണയാണ് പലസ്തീന് പ്രഖ്യാപിച്ചത്. അത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ നയമാണ്. അതില്‍ ഒരിടത്തും വെള്ളം ചേര്‍ത്തിട്ടില്ല. പലസ്തീന്‍ വിഷയത്തില്‍ മോഹനന്‍ മാഷിന്റേയോ സി.പി.എമ്മിന്റേയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’, മുരളീധരന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week