25.5 C
Kottayam
Sunday, October 6, 2024

മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ

Must read

.
മുണ്ടക്കയം : കോടാലി കൊണ്ട് തലയ്ക്ക് അടിച്ച് മകനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കുഴിമാവ് ടോപ്പ് ഭാഗത്ത് തോപ്പിൽ വീട്ടിൽ സാവിത്രി (73) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകനായ അനുദേവൻ (45) എന്നയാളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടത്.

വീടിന് സമീപം കയ്യാലയിൽ നിന്നും വീണ് പരിക്കേറ്റതാണെന്നുപറഞ്ഞായിരുന്നു ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ മരണകാരണം തലയ്ക്ക് ഏറ്റ ക്ഷതം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടർന്ന് മുണ്ടക്കയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്ന മകനെ ഇതിനുള്ള വിരോധം മൂലം വീടിന് സമീപം ഇരുന്ന കോടാലിയുടെ പുറകുവശം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് കണ്ടെത്തിയത്. മുണ്ടക്കയം സ്റ്റേഷൻ എസ് എച്ച. ഓ ഷൈൻ കുമാർ എ യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

Popular this week