മലയാറ്റൂരിൽ അഞ്ചു വയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു, ഇടക്കൊച്ചിയിൽ അഞ്ചുപേർക്ക് പരുക്ക്

കൊച്ചി:തെരുവുനായയുടെ ആക്രമണത്തില്‍ പൊറുതിമുട്ട് നാട്. മലയാറ്റൂരില്‍ തെരുവുനായയുടെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഇടക്കൊച്ചിയിലും ആറു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

ഇന്ന് രാവിലെയും വൈകിട്ടുമായാണ് രണ്ടിടങ്ങളിലും തെരുവുനായയകളുടെ ആക്രമണം ഉണ്ടായത്. ഇടക്കൊച്ചിയില്‍ തെരുവുനായയുടെ ആക്രണത്തില്‍ പരിക്കേറ്റ ആറുപേരില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

വഴിയാത്രക്കാരെയാണ് തെരുവുനായ് കൂട്ടമായി ആക്രമിച്ചത്. ആറുപേരെയും ആക്രമിച്ചത് ഒരെ നായയാണ്. സംഭവത്തെതുടര്‍ന്ന് നഗരസഭ ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി ആക്രമണം നടത്തിയ തെരുവുനായയെ പിടികൂടി. എറണാകുളം കാലടി മലയാറ്റൂരിൽ അഞ്ചുവയസുകാരനുനേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

വീട്ടുമുറത്ത് കളിച്ച് കൊണ്ടിരിക്കുന്നതിടെയാണ് മലയാറ്റൂർ സ്വദേശി ജോസഫിനെ തെരുവുനായ കടിച്ചത്. കവിളത്തും ശരീരത്തിലും കുഞ്ഞിന് പരിക്കുണ്ട്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ജോസഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News