24.3 C
Kottayam
Sunday, September 29, 2024

ബ​ഹ്റൈ​നി​ൽ ​നി​ന്ന് കൂടുതൽ സർവീസുകൾ; കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും,സൗജന്യഭക്ഷണം നി​ർ​ത്ത​ലാ​ക്കി

Must read

ബഹ്റെെൻ: എയർ ഇന്ത്യ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നു. സർവിസുകളുടെ വിന്റർ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 29ന് ആയിരിക്കും സർവീസുകൾ തുടങ്ങുന്നത്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ആണ് സർവീസുള്ളത്. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിൽ ആയിരിക്കും വിമാന സർവീസ് ഉണ്ടായിരിക്കുക.

മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കും. ഡൽഹിയിലേക്ക് എന്നും സർവീസ് ഉണ്ടായിരിക്കും. കോഴിക്കോട്ടേക്ക് ഇപ്പോൾ 5 സർവീസുകൾ ആണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതാണ് ഇനി മുതൽ എല്ലാ ദിവസവും ആയി മാറുന്നത്. സർവീസുകൾ രാത്രി ആകാൻ ആണ് സാധ്യത. ബഹ്റെെനിലേക്കുള്ള യാത്രക്കാർക്ക് പോകാൻ വേണ്ടി പുതിയ വിമാന സർവീസ് ഗുണം ചെയ്യും.

കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നേരിട്ടുള്ള സർവീസ് തുടങ്ങുന്നത്. ഇത് നാല് സർവീസായി മാറും. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നാലെണ്ണം ആയിരുന്നു. ഇത് ദിവസവും ഉണ്ടാകും. സർവീസുകൾ എപ്പോൾ ആയിരിക്കും എന്നത സംബന്ധിച്ചുള്ള സമയവും കൂടുതൽ വിവരങ്ങളും അടുത്ത ദിവസം പ്രഖ്യാപിക്കും. കൂടാതെ യാത്രക്കാർക്ക് നൽകിയിരുന്ന കോംപ്ലിമെന്ററി മീൽസ് നിർത്തലാക്കിയതായും അധികൃതർ അറിയിച്ചു.

അതിനിടെ കേരളത്തില്‍ നിന്നുളള നഴ്സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച 10 നഴ്സുമാര്‍ക്കുളള ഓഫര്‍ ലെറ്ററുകള്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൈമാറി. സുരക്ഷിതമായ തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍ എന്ന് കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം.ടി.കെ ജര്‍മ്മനിയില്‍ നിന്നും എംപ്ലോയറെ പ്രതിനിധീകരിച്ച് സോഫ് കിന്‍ഡ്ലര്‍, ക്രിസ്ത്യന്‍ ഗ്രയ്റ്റ്, GIZ പ്രതിനിധികള്‍ എന്നിവരും സംബന്ധിച്ചു. തിരഞ്ഞെടുക്കപ്പെട്ടവര്‍ വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തില്‍ കൈവരിച്ച നേട്ടം പ്രശംസനീയമാണെന്ന് ജര്‍മ്മന്‍ പ്രതിനിധികള്‍ പറഞ്ഞു. ചടങ്ങില്‍ നിയമനം ലഭിച്ചവരെ അനുമോദിച്ചു.

ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മന്‍ ഭാഷാപഠനത്തിന് യോഗ്യത നേടിയവരില്‍ നിന്നും എംപ്ലോയര്‍ അഭിമുഖങ്ങളിലൂടെ തിരഞ്ഞെടുത്തവര്‍ക്കാണ് നിയമനം ലഭിച്ചത്. ഇവര്‍ നിലവില്‍ ഗോയ്ഥേ ഇന്‍റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപഠനം തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍.

പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. നിലവില്‍ പദ്ധതിയുടെ നാലാംഘട്ടത്തിലേയ്ക്കുളള അഭിമുഖങ്ങള്‍ പൂര്‍ത്തിയായി. പദ്ധതി പ്രകാരം ഇതുവരെ 107 നഴ്സുമാരാണ് കേരളത്തില്‍ നിന്നും ജര്‍മ്മനിയിലെത്തിയത്.

ട്രിപ്പിള്‍ വിന്‍ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week