25.4 C
Kottayam
Sunday, October 6, 2024

‘ലൗ ജിഹാദും മതപരിവർത്തനവും പ്രത്യേകം ശ്രദ്ധിക്കണം’ആർ എസ് എസ് പ്രവർത്തകരോട് മോഹൻ ഭാഗവത്

Must read

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ മതപരിവർത്തനവും ‘ലൗ ജിഹാദ്’ വിഷയവും പ്രധാന ചർച്ചയാക്കാൻ ആർ എസ് എസ്. പ്രവർത്തകർ ഈ വിഷയങ്ങൾ അതീവ ശ്രദ്ധയോടെ പരിഗണിക്കണമെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ഗ്രാമീണ മേഖലകളിലും ദേശവിരുദ്ധ ഘടകങ്ങളുള്ള പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹിന്ദു സമൂഹത്തിന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ഭാഗവത് പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ലഖ്നൗവിൽ ചേർന്ന പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

‘മതപരിവർത്തനം ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആഴത്തിൽ നടക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദേശവിരുദ്ധരും സാമൂഹിക വിരുദ്ധരും സജീവമായ മേഖലകളിൽ നമ്മൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്’, യോഗത്തിൽ ഭാഗവത് പറഞ്ഞു.

മറ്റ് മതവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കണമെന്നും യോഗത്തിൽ ഭാഗവത് പ്രവർത്തകരോട് നിർദ്ദേശിച്ചു. ‘സിഖ്, മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ പ്രവർത്തിക്കണം. പള്ളികളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും പോയി അവിടെയുള്ള ആളുകളുമായി ബന്ധപ്പെടണം. ദളിത് വിഭാഗങ്ങൾക്കിടയിലും പ്രവർത്തകർ ഇറങ്ങിച്ചെല്ലണം.

ദളിത് ആധിപത്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ സംഘടിപ്പിക്കണം, ക്യാമ്പുകൾ സ്ഥാപിക്കണം. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കണ്ടെത്താനും ഇടപെടലുകൾ ഉണ്ടാകണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ദളിത് വിഭാഗങ്ങൾക്ക് ഉറപ്പാക്കണം’, ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക കൺവൻഷനുകൾ നടത്താനും ഭാഗവത് നിർദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചി കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്

കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. ഒഡിഷ സ്വദേശി മരിച്ചതായാണ് വിവരം. രണ്ട് പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്. മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ...

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

Popular this week