26 C
Kottayam
Thursday, October 3, 2024

ഒരേസമയം പലസ്ഥലങ്ങളിൽ വടിവാൾ വീശി കവർച്ച; കോഴിക്കോട്ട് ഗുണ്ടാസംഘം അറസ്റ്റിൽ

Must read

കോഴിക്കോട്∙ വെള്ളിയാഴ്ച രാത്രി നഗരത്തിൽ വടിവാൾ വീശി പൊലീസിനെയും പൊതുജനത്തെയും മണിക്കൂറോളം മുൻമുനയിൽ നിർത്തിയ ഗുണ്ടാസംഘം അറസ്റ്റിൽ. നിരവധി മോഷണ, പിടിച്ചുപറി കേസുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീൻ തങ്ങൾ (32), കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ (29), പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ് (21), വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസും അസി. കമ്മിഷണർ ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

രണ്ടു സംഘങ്ങളായി തിരിഞ്ഞ്, നഗരത്തിൽ ഒരേ സമയം പല സ്ഥലങ്ങളില്‍ അക്രമം നടത്തി ഭീതി സൃഷ്ടിച്ച് കവർച്ച നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സിറാജുദ്ദീൻ കൊലപാതക കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 9നാണ് സംഭവമുണ്ടായത്. ആനിഹാൾ റോഡിലൂടെ നടന്നുപോകുകയായിരുന്നയാളുടെ മൊബൈൽ ഫോണും പണമടങ്ങിയ പഴ്സും സംഘം കത്തിവീശി ഭീഷണിപ്പെടുത്തി പിടിച്ചുപറിച്ചു.

തുടർന്ന് കോട്ടപറമ്പിലെ ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ 2 പവൻ വരുന്ന സ്വർണമാലയും പഴ്സും കത്തിവീശി അക്രമിച്ച് പിടിച്ചുപറിച്ചു. ശേഷം മാവൂർ റോഡ് ശ്മശാനത്തിനു സമീപവും സമാനമായ രീതിയിൽ പഴ്സ് പിടിച്ചുപറിക്കാൻ ശ്രമിച്ചു. 

വിവരം അറിഞ്ഞെത്തിയ കൺട്രോൾ റൂം വാഹനത്തിന്റെ ബോണറ്റിൽ പ്രതികൾ വടിവാൾ കൊണ്ട് വെട്ടി. തുടർന്ന് കസബ സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു പണം കവർന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പൊലീസിനുനേരെ പ്രതികൾ വടിവാൾ വീശി.

പ്രതി സിറാജുദ്ദീനെ സംഭവസ്ഥലത്തു വച്ച് ബലപ്രയോഗത്തിലൂടെ പൊലീസ് പിടൂകൂടി. പ്രതികൾ സഞ്ചരിച്ച വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് അൻഷിദിനെ പുതിയറയിൽ വച്ച് ഓടിച്ചിട്ട് പിടികൂടിയത്. മറ്റു രണ്ടു പ്രതികളെ അവരുടെ വീടുകളിൽ വച്ച് അറസ്റ്റ് ചെയ്തു. കവർച്ച ചെയ്ത സ്വർണമാലയടക്കമുള്ളവയും കണ്ടെടുത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താൻ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം’ അർജുൻ്റെ കുടംബത്തിനെതിരെ ഈശ്വർ മാൽപെ

ബെംഗളൂരു: തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു...

ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനോൻ: ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പശ്ചിമേഷ്യയിൽ...

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ റിപ്പോർട്ട് ഇന്ന്, മാമിക്കേസിൽ അലംഭാവമെന്ന് റിപ്പോർട്ടിൽ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് നൽകും. അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്. മാമി...

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

Popular this week