24.5 C
Kottayam
Sunday, October 6, 2024

കുറച്ച് അധ്വാനിച്ച് കുടുതല്‍ സമ്പാദിക്കാനാണ് ശ്രമിയ്ക്കുന്നത്, കരിയറില്‍ നിന്നും ബ്രേക്കെടുത്തത്;ഈ സമയങ്ങളില്‍ സുഹാസിനി പറയുന്നു

Must read

ചെന്നൈ:സിനിമാ രംഗത്ത് പൊതുവെ നായികമാര്‍ക്ക് ആയുസില്ല എന്നാണ് പറയപ്പെടുന്നത്. പഠനത്തിനും കല്യാണത്തിനും ഇടയിലുള്ള ചെറിയ ഗ്യാപ്പില്‍ അഭിനയിച്ചിട്ടു പോകുന്നവര്‍. എണ്‍പതുകളില്‍ പ്രത്യേകിച്ചു. എന്നാല്‍ ആ ഒരു ട്രെന്റിന്‍ പൂര്‍ണമായും പിഴിതെറിഞ്ഞ നടിയാണ് സുഹാസിനി മണിരത്‌നം. നാലു പതിറ്റാണ്ടിലേറെയായി തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുഹാസിനി. അതിനിടയില്‍ വെറും 20 മാസം മാത്രമാണ് കരിയറില്‍ നിന്ന് ബ്രേക്കെടുത്തത് എന്നാണ് സുഹാസിനി പറയുന്നത്.

1980 ല്‍ ആണ് സുസാഹിനി അഭിനയ രംഗത്തേക്ക് എത്തിയത്. 88 ല്‍ മണിരത്‌നവുമായിട്ടുള്ള വിവാഹം കഴിഞ്ഞു. അതിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു. ഗര്‍ഭിണിയായ പത്തു മാസം സിനിമയില്‍ നിന്ന് ബ്രേക്കെടുത്തു. തുടര്‍ന്ന് വീണ്ടും അഭിനയത്തില്‍ സജീവമായി. മകന് ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള സമയത്താണ് ആസ്മ വന്നത്. ആ സമയത്ത് അവനെ കൂടെ നിന്ന് പരിപാലിക്കണമായിരുന്നു. അന്നൊരു പത്തു മാസം ബ്രേക്കെടുത്തു. അത് മാത്രമാണ് കരിയറിലെ ബ്രേക്ക്.

ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ആളാണ് ഞാന്‍. കമല്‍ ഹസന്റെ ബന്ധുവാണ്, ചാരുഹസന്റെ മകളാണ്, മണിരത്‌നത്തിന്റെ ഭാര്യയാണ് എന്ന ഐഡന്റിറ്റിയൊന്നും ഞാനെന്ന വ്യക്തിയെ ബാധിക്കുന്നില്ല. ലക്ഷ്വറി എനിക്ക് പേടിയാണ്. ആഡംബര ജീവിതം എന്നെ ഭ്രമിപ്പിക്കാറില്ല.

സിനിമയുടെ ഏതെങ്കിലും ഒരു മേഖലയില്‍ സജീവമായി നില്‍ക്കണം എന്നു മാത്രമാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്. മുന്‍പ് ഒരുപാട് അദ്വാനിച്ച് കുറച്ച് സമ്പാദിച്ചു, ഇപ്പോള്‍ കുറച്ച് അധ്വാനിച്ച് കുടുതല്‍ സമ്പാദിക്കാനാണ് ശ്രമിയ്ക്കുന്നത്.

സ്ത്രീകള്‍ വിവാഹ ശേഷം ജോലി ചെയ്യാതിരിക്കുന്ന ട്രെന്റ് മാറ്റാനാണ് ഞാന്‍ ശ്രമിച്ചത്. എല്ലാ കാലത്തും നമ്മള്‍ മത്സരിക്കാറുണ്ട്, പഠനത്തില്‍ മുന്നിലെത്താന്‍, മറ്റ് കലാ പരിപാടികളില്‍ മുന്നിലെത്താന്‍, ജോലിയില്‍ എല്ലാം നമ്മള്‍ മത്സരിക്കും. വിവാഹ ശേഷം നല്ല ഭാര്യയാവാന്, നല്ല പാചകക്കാരിയാവാന്‍, നല്ല മരുമകളാവാന്‍, നല്ല അമ്മയാവാന്‍ എല്ലാം മത്സരിക്കും. എന്നാല്‍ അവസാനം എന്തു സംഭവിയ്ക്കും.

അന്‍പതിനു ശേഷം സ്ത്രീകള്‍ ശരിയായ ഭക്ഷണം കഴിക്കാതെ, സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ജീവിതം വെറുത്ത് അസുഖം വന്ന് മരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരാണ് അതിന് കാരണം, സ്ത്രീകള്‍ തന്നെയാണ്.

ജീവിതം മടുക്കാതെ മുന്നോട്ടു കൊണ്ടു പോവുക എന്നത് പ്രധാനമാണ്. ജോലിയ്ക്ക് പോകുന്ന അമ്മമാരെ കുറിച്ച് ചിലരെങ്കിലും മോശമായി സംസാരിക്കുമായിരിക്കും, അത് ഒരു കാതുകൊണ്ട് കേട്ട് മറ്റേ കാതുകൊണ്ട് തള്ളിക്കളയാനേ പാടുള്ളൂ- സുഹാസിനി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week