32.4 C
Kottayam
Monday, September 30, 2024

ഓണസദ്യയൊരുക്കാൻ ‘സ്വർണ മിക്സി’: യുവാവ് പിടിയി‍ൽ

Must read

നെടുമ്പാശേരി: വീട്ടിൽ ഓണസദ്യ ഒരുക്കാൻ ‘സ്വർണ’ മിക്സിയുമായി എത്തിയ യുവാവ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ചോദ്യം ചെയ്തപ്പോൾ ‘പാവപ്പെട്ട പ്രവാസികളെ കസ്റ്റംസ് ബോധപൂർവം ദ്രോഹിക്കുന്നു’ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കസ്റ്റംസ് കൗണ്ടറിൽ വലിയ തർക്കവുമുണ്ടാക്കി യുവാവ്.

കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് കഴിഞ്ഞ 20ന് ഇൻഡിഗോ വിമാനത്തിലാണ് കുവൈത്തിൽ നിന്ന് കൊച്ചിയിലെത്തിയത്. ചെക്ക് ഇൻ ബാഗിന്റെ എക്സ്റേ പരിശോധയ്ക്കിടെ പുതിയ മിക്സി സംശയാസ്പദമായ രീതിയിൽ കസ്റ്റംസ് കണ്ടെത്തി.

മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചെങ്കിലും വീട്ടിൽ‌ ഓണത്തിന് സമ്മാനമായി നൽകാനാണ് മിക്സി വാങ്ങിയതെന്നും നാട്ടിൽ വന്നിട്ട് വാങ്ങാൻ സമയമില്ലാത്തതിനാലാണ് കൊണ്ടുവന്നത് എന്നുമായിരുന്നു മറുപടി. 

പാവങ്ങളെ കസ്റ്റംസ് ഉദ്യോഗസ്ഥർ ദ്രോഹിക്കുകയാണെന്നു പറഞ്ഞ് മുഹമ്മദ് ദേഷ്യപ്പെടുകയും ചെയ്തു. സീൽ പൊട്ടിക്കാത്ത മിക്സിയാണെന്നും പരിശോധിച്ചിട്ട് തിരിച്ചുതരണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ മിക്സി വിട്ടുനൽകാൻ കസ്റ്റംസ് തയാറായില്ല. മുഹമ്മദിനെ അന്നു പോകാൻ കസ്റ്റംസ് അനുവദിച്ചെങ്കിലും മിക്സി പരിശോധനയ്ക്കു ശേഷം തിരികെ നൽകാമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസം മിക്സി അഴിച്ച് പരിശോധിച്ചപ്പോൾ മിക്സിയുടെ മോട്ടറിൽ ചുറ്റിയിരുന്നത് ചെമ്പ് പൂശിയ സ്വർണക്കമ്പികൾ ആണെന്നു കണ്ടെത്തി.

435 ഗ്രാം തൂക്കമുണ്ടായിരുന്ന കമ്പികളിൽ നിന്ന് ചെമ്പ് നീക്കം ചെയ്തപ്പോൾ 423 ഗ്രാം സ്വർണം ലഭിച്ചു. മുഹമ്മദിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

Popular this week