31.3 C
Kottayam
Wednesday, October 2, 2024

’30 വയസിന് മുന്‍പ് മറ്റൊരു നടനും ചെയ്തിട്ടില്ല അത്’; മോഹന്‍ലാലിനെ ബോഡി ഷെയിം ചെയ്യുന്നവരോട് വിനയ് ഫോര്‍ട്ട്

Must read

കൊച്ചി:സോഷ്യല്‍ മീഡിയയുടെ മോശം പ്രവണതകളിലൊന്നാണ് സൈബര്‍ ബുള്ളീയിംഗ്. വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന ചലച്ചിത്ര താരങ്ങള്‍ പലപ്പോഴും ഇതിന്‍റെ ഇരകളായി മാറാറുണ്ട്. അതിന് താരമൂല്യമോ വലിപ്പച്ചെറുപ്പമോ ഒന്നുമില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെക്കുറിച്ച് മാന്യതയുടെ എല്ലാ അതിരുകളും വിട്ട് എന്തും പറയാമെന്ന് കരുതുന്നവരാണ് ഇതിന് പിന്നില്‍.

ഇപ്പോഴിതാ മോഹന്‍ലാല്‍ പലപ്പോഴും നേരിട്ടിട്ടുള്ള ബോഡി ഷെയ്മിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് നടന്‍ വിനയ് ഫോര്‍ട്ട് നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം രാമചന്ദ്ര ബോസ് ആന്‍ഡ് കോയുടെ പ്രൊമോഷന്‍റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

വിനയ് ഫോര്‍ട്ട് പറയുന്നു

ഞാനൊക്കെ അഭിനേതാവാകാനൊക്കെയുള്ള കാരണം.. ഒരുപക്ഷേ എന്‍റെ ആദ്യ സിനിമാ ഓര്‍മ്മ രാജാവിന്‍റെ മകന്‍ ഒക്കെയാണ്. ഇന്ത്യ തന്നെ കണ്ട ഏറ്റവും വലിയ നടന്‍, ഇന്ന് മലയാള സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും 95 ശതമാനം പേരും വലിയ രീതിയില്‍ പ്രചോദിപ്പിക്കപ്പെടാന്‍ കാരണമായ ഈയൊരു മഹാനടന്‍ എത്രത്തോളം സുന്ദരനാണെന്ന് എനിക്കറിയില്ല.

26-ാമത്തെ വയസില്‍ സൂപ്പര്‍സ്റ്റാര്‍ ആയ ആള്‍. 30 വയസിന് മുന്‍പ് മറ്റൊരു നടനും ചെയ്യാത്ത തരത്തില്‍ അതിഭീകരമായ സിനിമകള്‍ ചെയ്ത ഒരു നടന്‍. 30 വയസില്‍ തന്നെ ലാലേട്ടനെ കാണാന്‍ 40- 45 വയസ് തോന്നുമായിരുന്നു. ഒരാളും ഇദ്ദേഹത്തിന്‍റെ ശരീരമോ സൌന്ദര്യമോ ഒന്നുമല്ല നോക്കിയത്. അത് ഒരു നടന്‍റെ മികവാണ്.

അതാണ് എന്നെ സംബന്ധിച്ച് മലയാള സിനിമ. സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഈ ബോഡി ഷെയ്മിംഗ് ക്രാപ്പ് അല്ല എനിക്ക് മലയാള സിനിമ. ഒരു മഹാനടന്‍ ജീവിച്ച, ജീവിക്കുന്ന ഇന്‍ഡസ്ട്രിയില്‍ ഒരു നല്ല നടനാവാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് ഈ ബോഡി ഷെയ്മിംഗ് ഭയങ്കര കോമഡിയാണ്. നിങ്ങള്‍ ഒരാളുടെ വര്‍ക്കിനെയല്ലേ നോക്കേണ്ടത്?

കോടിക്കണക്കിനായ ആളുകള്‍ ജനിക്കുന്നതില്‍ ഒരാളാണ് മോഹന്‍ലാല്‍ എന്ന ഈ മഹാനടന്‍. ഭയങ്കര സുന്ദരന്മാര്‍ മാത്രം ജോലി ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയായിരുന്നു ഇതെങ്കില്‍ ഇദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ ആവില്ലല്ലോ. അദ്ദേഹം ചെറുപ്രായത്തില്‍ ചെയ്ത സിനിമകള്‍ നിങ്ങളെ പേടിപ്പെടുത്തുന്നതാണ്.

ഞാന്‍ മനസിലാക്കുന്ന മലയാളി പ്രേക്ഷകര്‍ അതാണ്. ഒരാളെ ബോഡി ഷെയ്മിംഗ് ചെയ്യാന്‍ എനിക്ക് എന്ത് അധികാരമുണ്ട്? ഒരു പരസ്പര ബഹുമാനമാണ് ഉണ്ടാവേണ്ടത്. സോഷ്യല്‍ മീഡിയയില്‍ മുഖമില്ലാത്ത ആളുകളുടെ വ്യാജവും സാഡിസ്റ്റിക്കുമായ പ്രവണത ഇല്ലാതെയാവുക എന്നതാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week