30.7 C
Kottayam
Thursday, October 3, 2024

രാഹുൽ വീണ്ടും പാർലമെന്റിലേക്ക്; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

Must read

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് വയനാട് എംപിയായ രാഹുലിനെ ഇക്കഴിഞ്ഞ മേയ് മാസത്തിൽ അയോഗ്യനാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനേത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്‌സഭാ അംഗത്വം തിരിച്ച് കിട്ടുന്നത്. അയോഗ്യത മാറിയതോടെ ഇന്നുതന്നെ രാഹുല്‍ പാര്‍ലമെന്റിലെത്തുമെന്നാണ് സൂചന. മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ സഭയില്‍ രാഹുലിന്റെ സാന്നിധ്യമുണ്ടാകും.

ഡിജിറ്റല്‍ ഒപ്പുള്ള സുപ്രീംകോടതിയുടെ സര്‍ട്ടിഫൈഡ് വിധിപ്പകര്‍പ്പുള്‍പ്പെടെയുള്ള അപേക്ഷ കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് കഴിഞ്ഞദിവസം നേരിട്ട് കൈമാറിയിരുന്നു.

രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. ‘രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടത് സ്വാഗതാര്‍ഹമായ നടപടിയാണ്. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് വയനാടിന് ആശ്വാസം നല്‍കുന്നു. ഭരണത്തില്‍ ഇനി ബാക്കിയുള്ള സമയം, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പകരം യഥാര്‍ത്ഥ ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ബിജെപിയും മോദി സര്‍ക്കാരും അത് പ്രയോജനപ്പെടുത്തണം’, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മനാഫിനെതിരായ വാർത്താസമ്മേളനം: അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ശക്തം. കഴിഞ്ഞ ദിവസം ലോറി ഉടമ മനാഫിനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിന് ശേഷമാണ് സൈബർ ആക്രമണം രൂക്ഷമായത്. മനാഫ് തങ്ങളെ...

Gold Rate Today:വീണ്ടും റെക്കോർഡിട്ട് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. നാൾ ദിവസങ്ങൾക്ക് ശീഷം ഇന്നലെ സ്വർണവില ഉയർന്നതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80  രൂപ വർധിച്ചു.  ഒരു പവൻ സ്വർണത്തിന്റെ...

പള്ളി പെരുന്നാൾ കഴിഞ്ഞ് വരുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; വീട്ടമ്മ മരിച്ചു, 2 പേർക്ക് പരിക്ക്

തൊടുപുഴ: പെരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് ബന്ധു വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ്...

വിവാഹമോചനം വ്യക്തിപരം, രാഷ്ട്രീയപോരിന് എന്റെ പേര് ഉപയോഗിക്കരുത്; ആഞ്ഞടിച്ച് സാമന്ത

ഹൈദരാബാദ്‌:തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായതിനു പിന്നില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആര്‍ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി...

ഡൽഹിയിൽ ഡോക്ടർ വെടിയേറ്റു മരിച്ചു; അക്രമികൾ പ്രായപൂർത്തിയാകാത്തവരെന്ന് സൂചന

ഡല്‍ഹി: ഡല്‍ഹിയില്‍ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ് ചികിത്സയ്ക്ക് എന്നുപറഞ്ഞെത്തിയവരാണ് ക്യാബിനുള്ളില്‍ കയറി ഡോക്ടറെ വെടിവെച്ചു കൊന്നത്. ഡല്‍ഹിയിലെ ജയട്പുരില്‍ സ്ഥിതി ചെയ്യുന്ന നീമ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ജാവേദ് എന്ന...

Popular this week