29.4 C
Kottayam
Sunday, September 29, 2024

രാജസ്ഥാനിൽ തട്ടിക്കൊണ്ടുപോയ ദളിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; വെടിയേറ്റ മുറിവുകൾ

Must read

ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പ് നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കരൗലി സ്വദേശിയായ 19-കാരിയുടെ മൃതദേഹമാണ് വെടിയേറ്റനിലയില്‍ കഴിഞ്ഞദിവസം കിണറ്റില്‍നിന്ന് കണ്ടെടുത്തത്. അതിനിടെ, സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. അശോക് ഗെഹ്ലോത് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് ബി.ജെ.പി.യും ബി.എസ്.പി.യും ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു.

ബുധനാഴ്ചയാണ് 19 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ നാലംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ നാലുപേര്‍ വായില്‍ തുണിതിരുകിയ ശേഷം മകളെ തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്‌റ്റേഷനില്‍നിന്ന് പോകാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അമ്മ പറഞ്ഞു. ഇതോടെ പോലീസിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിഷേധം ശക്തമാകുകയായിരുന്നു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കേസില്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുമായി പോലീസ് സംഘം സംസാരിച്ചിരുന്നു. ആരെയെങ്കിലും സംശയമുണ്ടോ എന്ന് തിരക്കിയപ്പോള്‍ അവര്‍ ആരുടെ പേരും പറഞ്ഞിട്ടില്ല. സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും മൃതദേഹത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നും കരൗലി എസ്.പി. മംമ്ത ഗുപ്തയും മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും വെടിയേറ്റാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും അവര്‍ വ്യക്തമാക്കി. ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ബലാത്സംഗം നടന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും എസ്.പി. പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബി.ജെ.പി എം.പി. കിരോദി ലാല്‍ മീണ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും രംഗത്തെത്തി. കോളേജ് വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ആസിഡൊഴിച്ച് പൊള്ളേലല്‍പ്പിച്ചനിലയില്‍ കിണറ്റില്‍നിന്ന് കണ്ടെത്തിയ സംഭവം ഹൃദയഭേദകമാണ്. ഏറെ സംശയാസ്പദമായ സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിക്കണമെന്നും വസുന്ധര രാജ സിന്ധ്യ ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

സിം കാർഡും ഡോങ്കിളും എത്തിച്ചു, സിദ്ദിഖിനെ ഒളിവിൽ സഹായിച്ചു’; മകന്റെ സുഹൃത്തുക്കളെ കുറിച്ച് അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസിലെ പ്രതി സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് അന്വേഷണ സംഘം. സിദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും...

അമ്മമാർ ആവശ്യപ്പെടുന്നയിടത്ത് ബസ് നിർത്തിക്കൊടുക്കൂ, അതുകൊണ്ട് ഒരുനഷ്ടവും വരില്ല -മന്ത്രി

സമയം പാലിക്കാനുള്ള പരക്കംപാച്ചിലിനിടെ യാത്രക്കാരായ മുതിര്‍ന്ന സ്ത്രീകളും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രിസമയത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അതുകൊണ്ടൊന്നും ഒരു നഷ്ടവും വരാനില്ല. നിര്‍ത്തില്ല എന്ന പിടിവാശികള്‍ വേണ്ടാ....

ഇന്ന് മുതൽ ഒന്നാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ,എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന്  29 മുതൽ ഒക്ടോബർ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ...

തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് പ്രതികരണം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികളിൽ ഞായറാഴ്ച ഉച്ചയോടെ സംസാരിക്കവെയായിരുന്നു ഖാർഗെയ്ക്ക്...

Popular this week