29.1 C
Kottayam
Sunday, October 6, 2024

പ്രണവും കല്യാണിയും വീണ്ടും ഒന്നിയ്ക്കുന്നു,പ്രഖ്യാപനവുമായി മോഹന്‍ലാല്‍

Must read

കൊച്ചി:സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാൽ പ്രഖ്യാപിച്ചു. “വർഷങ്ങൾക്കു ശേഷം” എന്നാണ് ചിത്രത്തിന്റെ പേര്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, നിവിൻ പോളി എന്നിവരും ചിത്രത്തിന്‍റെ ഭാ​ഗമാകുന്നു. 

വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു കഥാപാത്രമാകും. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം കൂടിയാണ് “വർഷങ്ങൾക്കു ശേഷം”. മേരിലാന്റ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെയും നിർമാതാവ്. ഹൃദയം നിർമിച്ചതും ഇദ്ദേഹം ആയിരുന്നു. ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ എത്തിയ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. 

ചിത്രത്തെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചിത്രത്തില്‍ നിവിന്‍ പോളി അതിഥി താരമായിട്ടാകും എത്തുകയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം കുമാരനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഇടപ്പള്ളി സ്വദേശിയായ 25കാരന്‍ മരിച്ചു

കോട്ടയം: കുമാരനെല്ലൂരിൽ എംസി റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  എറണാകുളം ഇടപ്പള്ളി സ്വദേശിയായ രോഹിത് (25) ആണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയിൽ ആയിരുന്നു സംഭവം. രോഹിത്തും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർവശത്ത്...

‘ഈ ഫോട്ടോ വേണം പത്രത്തിൽ കൊടുക്കാൻ, പുതിയ സെറ്റ് ഉടുപ്പിക്കണം, ചുറ്റും റോസാപ്പൂക്കൾ വേണം’മരണത്തിന് മുമ്പ് മകളുടെ ആഗ്രഹങ്ങള്‍; അമ്മയുടെ നൊമ്പര കുറിപ്പ്

പത്തനംതിട്ട: ക്യാൻസറിനെ പുഞ്ചിരിയോടെ സധൈര്യം നേരിട്ട് ഒടുവിൽ അകാലത്തിൽ പൊലിഞ്ഞ 26കാരിയെ കുറിച്ച് നൊമ്പര കുറിപ്പ്. രണ്ട് തവണ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടും സ്നേഹ അന്ന ജോസ് എന്ന 26കാരിയെ ജീവിതത്തിലേക്ക്...

സ്വർണക്കടത്തുകാർ കൂടുതൽ മുസ്ലിംകൾ, മതവിരുദ്ധമെന്ന് പറയാൻ ഖാളിമാർ തയ്യാറാവണം:ജലീൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്ന് ആവര്‍ത്തിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്‌ലിം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍'...

ബലാത്സംഗക്കേസ്‌; നൃത്തസംവിധായകൻ ജാനി മാസ്റ്ററുടെ നാഷണൽ അവാർഡ് കേന്ദ്രം റദ്ദാക്കി

ഹൈദരാബാദ്‌:സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്...

എം ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയിൽ

കൊഴിക്കോട് : സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു...

Popular this week