ധാക്ക: ഇന്ത്യന്‍ ദേശീയ ടീമിനായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി മിന്നു മണി.
മത്സരത്തിലെ അഞ്ചാം ഓവര്‍ എറിഞ്ഞ മിന്നു, നാലാം പന്തില്‍ ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയെ ജെമിമ റോഡ്രിഡസിന്റെ കൈകളിലെത്തിച്ചാണ് സീനിയര്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്.
വയനാട്ടുകാരിയായ മിന്നു മണി ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ്. ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുകൂടിയാണ് താരം. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ് മിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News